New Update
Advertisment
ന്യൂ ഡൽഹി:ഡൽഹി നഗരത്തിലെ സാധാരണക്കാർക്ക് സഹായഹസ്‌തമേകിയ ഡോ. ആൻറണി തോമസിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ 41-ാം ചരമ ദിനത്തിൽ അനുസ്മരണ യോഗവും അന്നദാനവുംനടത്തി.
ആലപ്പുഴക്കാരുടെ കൂട്ടായ്മയായ കിഴക്കിൻ്റെ വെനീസാണ് വസന്ത് കുഞ്ചിലെ നിർമ്മൽ ജ്യോതി ആശ്രമത്തിലെത്തി അവിടുത്തെ അന്തേവാസികൾക്കൊപ്പം ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ആലപ്പുഴ കൂട്ടായ്മയിലെ നിരവധി വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഡോ. ആൻറണി തോമസിൻ്റെ ഭവന സന്ദർശനവും നടത്തിയാണ് കിഴക്കിന്റെ വെനീസ് പ്രവർത്തകർ പിരിഞ്ഞത്.