ശ്രീഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനിയുടെ 473-ാമത് ശാഖ ഭിവാഡിയിൽ ജനനി പൂജ ജ്ഞാന തപസ്വിനി ഉദ്ഘാടനം ചെയ്തു

author-image
nidheesh kumar
New Update

publive-image

Advertisment

ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പിനീസിൻ്റെ 473-ാമത് ശാഖ രാജസ്ഥാനിലെ ഭിവാഡിയിൽ ശാന്തിഗിരി ആശ്രമം ന്യൂഡൽഹി സോണൽ മേധാവി ജനനി പൂജ ജ്ഞാന തപസ്വിനി ഉദ്ഘാടനം ചെയ്യുന്നു. അസിസ്റ്റന്റ് ജനറൽ മാനേജർ ടോണി കണ്ണമ്പുഴ ജോണി, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ കെ രഘുനാഥ്, ഫാദർ സുമോദ്, ഗോകുലം ഗോപാലൻ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് ജെയ്‌സൺ ജോസഫ്, വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ കെആർ മനോജ് തുടങ്ങിയവർ സമീപം

ന്യൂഡൽഹി: വ്യവസായ പ്രമുഖരായ ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പിനീസിൻ്റെ 473-ാമത് ശാഖ രാജസ്ഥാനിലെ ഭിവാഡിയിൽ ഡിസംബർ 12-ന് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.

ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിഗിരി ആശ്രമം ന്യൂഡൽഹി സോണൽ മേധാവി ജനനി പൂജ ജ്ഞാന തപസ്വിനി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. അസിസ്റ്റന്റ് ജനറൽ മാനേജർ ടോണി കണ്ണമ്പുഴ ജോണി സ്വാഗതവും വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ കെആർ മനോജ് ആദ്യ ചിട്ടിയുടെ വരിക്കാരനാവുകയും ചെയ്തു.

ഡിഎംഎ പ്രസിഡന്റ്‌ കെ രഘുനാഥ്, ഫാദർ സുമോദ്, ബ്രഹ്മചാരി ജീവരാജ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഭാരവാഹികൾ, ഭിവാഡി മലയാളി സമാജം ഭാരവാഹികൾ, ഭിവാഡി അയ്യപ്പ സേവാ സമിതി അംഗങ്ങൾ, ഭിവാഡിയിലെ വിവിധ അസോസിയേഷൻ ഭാരവാഹികൾ, വ്യവസായ പ്രമുഖർ തുടങ്ങി നൂറുക്കണക്കിനു പേർ പങ്കെടുത്തു. ചടങ്ങിൽ ശാഖാ മാനേജർ എൻപി ജിതേഷ് കുമാർ കൃതജ്ഞത പറഞ്ഞു.

Advertisment