ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ മണ്ഡലപൂജാ മഹോത്സവം സമാപിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂ ഡൽഹി: രണ്ടു ദിവസം നീണ്ടുനിന്ന ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ 26-ാമത് മണ്ഡലപൂജാ മഹോത്സവം സമാപിച്ചു രാവിലെ 5:30-ന് മഹാ ഗണപതി ഹോമത്തോടെ ചില്ലാ ഡിഡിഎ ഫ്ലാറ്റ്സിലെ പൂജാ പാർക്കിൽ നിർമ്മിച്ച താൽക്കാലിക ക്ഷേത്ര സന്നിധിയിലാണ് പൂജാദികൾ അരങ്ങേറിയത്.

മലയാള മാസത്തിലെ എല്ലാ ഒന്നാം തീയതികളിലും നടത്തിവരുന്ന പ്രതിമാസ അയ്യപ്പ പൂജയോടെയാണ് മണ്ഡല മഹോത്സവത്തിന് തുടക്കമിട്ടത്. പ്രഭാത പൂജകൾ, ചില്ലാ അയ്യപ്പ പൂജാ സമിതി അവതരിപ്പിച്ച ഭജന, ഉച്ചപൂജ, ശാസ്താ പ്രീതി എന്നിവ അരങ്ങേറി. പൂജകൾക്ക്‌ അഭിറാം നമ്പൂതിരി, രാമൻ നമ്പൂതിരി, സേതുരാമൻ തിരുമേനി എന്നിവർ കാർമ്മികത്വം വഹിച്ചു.

വൈകുന്നേരം ശ്രീഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും താണ്ഡവം കലാസമിതി ദിൽഷാദ് ഗാർഡൻ അവതരിപ്പിച്ച ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അയ്യപ്പ സ്വാമിയുടെ അലങ്കരിച്ച ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള എഴുന്നെള്ളത്ത് മയൂർ വിഹാർ പോക്കറ്റ്-1, ഗുരുദ്വാര, തൃലോക് പുരി തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നുപോയി. പൂത്താലമേന്തിയ ബാലികമാരും നാരീജനങ്ങളും ശരണമന്ത്ര ഘോഷങ്ങളും ഭക്തിസാന്ദ്രമാക്കിയ താലപ്പൊലി എഴുന്നള്ളത്ത് പൂജാ സന്നിധിയിൽ എത്തിച്ചേർന്നപ്പോൾ മഹാദീപാരാധനയും ദീപക്കാഴ്ച്ചയും നടന്നു.

publive-image

വിനോദ് കുമാർ കണ്ണൂർ നയിച്ച ശരണധ്വനി, ദ്വാരക അവതരിപ്പിച്ച ഭജന ഭക്തജനങ്ങളെ ഭക്തിയുടെ ആനന്ദ സാഗരത്തിൽ ആറാടിച്ചു. തുടർന്ന് ഹരിവരാസനവും പ്രസാദ വിതരണവും നടന്നു. ലഘു ഭക്ഷണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.

മണ്ഡല പൂജാ മഹോത്സവത്തിന് ചില്ലാ അയ്യപ്പ പൂജാ സമിതി വൈസ് പ്രസിഡന്റ് സിപി മനോജ് കുമാർ, സെക്രട്ടറി സന്തോഷ് നാരങ്ങാനം, ജോയിന്റ് സെക്രട്ടറി എസ്ബി റാവു, ട്രഷറർ വേണുഗോപാൽ തട്ടയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment