ഡിഎംഎയുടെ ആഭിമുഖ്യത്തിൽ കൊച്ചിൻ കലാഭവന്റെ ക്ലാസുകളുടെ ഉത്ഘാടനം ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് ഭദ്രദീപം കൊളുത്തി നിർവ്വഹിക്കുന്നു. ലീനാ രമണൻ, അനൂപ് നായർ, ആർഎംഎസ് നായർ, ബെന്നി, മണികണ്ഠൻ കെവി, ആന്റണി, കലാഭവൻ പ്രജിത്, നളിനി മോഹൻ തുടങ്ങിയവർ സമീപം
ന്യൂ ഡൽഹി: കൊച്ചിൻ കലാഭവന്റെ കലാ സപര്യക്ക് ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ തുടക്കമിട്ടു.
ആർകെ പുരത്തെ ഡിഎംഎയുടെ സാംസ്കാരിക സമുച്ചയത്തിൽ ക്ലാസുകളുടെ ഔപചാരിക ഉദ്ഘാടനം ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് മണികണ്ഠൻ കെവി, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, കലാഭവൻ പ്രതിനിധി പ്രജിത് നായർ, ആർകെ പുരം ഏരിയ സെക്രട്ടറി ഓ ഷാജി കുമാർ, നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, പ്രദീപ് ദാമോദരൻ, സുജാ രാജേന്ദ്രൻ, അനിലാ ഷാജി, നളിനി മോഹൻ തുങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
കലാഭവന്റെ അധ്യാപകരായ ബെന്നി, ആന്റണി, അനൂപ് നായർ തുടങ്ങിയവർ ഉദ്ഘാടന ദിനത്തിലെ ക്ലാസുകളായ കീ ബോർഡ്, ഗിറ്റാർ, വയലിൻ, സിനിമാറ്റിക് ഡാൻസ് എന്നിവ നയിച്ചു.
കരകൗശലം, ചിത്രരചന, ചിത്രമെഴുത്ത്, തുകൽ വാദ്യം, ഓടക്കുഴൽ, മൃദംഗം, തബല, വായ്പ്പാട്ട് തുടങ്ങിയ ക്ലാസുകൾ ജനുവരി ആദ്യവാരം ആരംഭിക്കുമെന്ന് ഡിഎംഎ ഭാരവാഹികൾ അറിയിച്ചു.