ന്യൂ ഡൽഹി: ഡൽഹി ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിമാസ പരിപാടിയിൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നൃത്ത വിഭാഗം മേധാവി ആയിരുന്ന പ്രൊ. എസ് ലേഖാ തങ്കച്ചിയെ ആദരിച്ചു.
കേന്ദ്രയുടെ ദ്വാരകയിലുള്ള ആത്മീയ-സാംസ്‌കാരിക സമുച്ചയത്തിലാണ് വൈസ് പ്രസിഡന്റ്ജി ജി ശിവശങ്കരൻ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം അരങ്ങേറിയത്. സമ്മേളനത്തിൽ പ്രൊ. ലേഖാ തങ്കച്ചിയെ പൊന്നാട അണിയിച്ചാദരിച്ചു.
ചേർത്തലയിലെ തന്റെ കുടുംബ വീട്ടിൽ ശ്രീനായരയണ ഗുരുദേവൻ എത്തിയതും കൈക്കുഞ്ഞായിരുന്ന തന്റെ അമ്മയ്ക്ക് ശാരദ എന്ന് നാമകരണം നടത്തിയതും കേരള നടനം, സിലബസിൽ ഉൾപ്പെടുത്തി പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും താൻ നടത്തിയ പരിശ്രമങ്ങളും ദൈവദശകത്തെ ആസ്പദമാക്കി കേരള നടനം ചിട്ടപ്പെടുത്തിയതുമൊക്കെ അവർ ചടങ്ങിൽ പങ്കുവച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി എൻ ജയദേവൻ സ്വാഗതം ആശംസിച്ചു. ജയപ്രകാശ്, ദിലീപ്, അംബികാ വിനുദാസ്, സതി സുനിൽ, എകെ പീതാംബരൻ, വിശ്വംഭരൻ തുടങ്ങിയവർ ആശംസകളും ട്രെഷറർ കെ സുന്ദരേശൻ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് പ്രസാദ വിതരണവും അന്നദാനവും ഉണ്ടായിരുന്നു.