ഡിഎംഎ കരോൾ ബാഗ് - കണാട്ട് പ്ലേസ് ഏരിയ ക്രിസ്‌തുമസ്‌ - പുതുവത്സരാഘോഷം ജനുവരി 28 ശനിയാഴ്ച്ച കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊ. കെവി തോമസ് ഉദ്ഘാടനം ചെയ്യും

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ് - കണാട്ട് പ്ലേസ്സ് ഏരിയയുടെ ക്രിസ്‌തുമസ്‌ - പുതുവത്സരാഘോഷം ശനിയാഴ്ച സൗത്ത് അവന്യുവിലെ എംപി ക്ലബ്ബിൽ വൈകുന്നേരം 5:30-ന് അരങ്ങേറും. ഏരിയ ചെയർമാൻ കെ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊ കെവി തോമസ് പരിപാടികൾ ഉദ്ഘാടനം ചെയ്യും.

ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, സാമൂഹിക പ്രവർത്തകൻ ടിവി.തോമസ്, ഏരിയ സെക്രട്ടറി സജിത്ത് കൊമ്പൻ തുടങ്ങിയവർ സംസാരിക്കും. ഫാദർ റോബി കണ്ണൻചിറ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകും. ചടങ്ങിൽ ഏരിയയിലെ മലയാള ഭാഷ പഠിപ്പിക്കുന്ന അദ്ധ്യാപകരെയും ആദരിക്കും.

തുടർന്ന് ഏരിയയിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടാവും. അത്താഴവിരുന്നിനു ശേഷമായിരിക്കും പരിപാടികൾ സമാപിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9811336514, 9958252932 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment