Advertisment

ഡിഎംഎക്ക് മറ്റൊരു പൊൻതൂവലായി പ്രാചീൻ കലാ കേന്ദ്രയുടെ അംഗീകാരം

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻ തൂവലായി പ്രാചീൻ കലാ കേന്ദ്രയുടെ അംഗീകാരം ലഭിച്ചു. രാജ്യത്തെ പുരാതനവും പ്രമുഖവുമായ പ്രാചീന കലാ കേന്ദ്ര, ഇന്ത്യൻ ക്ലാസിക്കൽ കലകളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

നിലവിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും നൽകുന്ന സ്ഥാപനവും ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന്റെ ഭാഗമായ കർണാടക സംഗീതത്തിലും (വായ്പ്പാട്ട്, വാദ്യോപകരണം) ക്ലാസിക്കൽ നൃത്ത രൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി, ഒഡീസി ഡാൻസ്, കൂടാതെ ദൃശ്യ കലകൾക്കുമായി പരീക്ഷകളും നടത്തുന്നു.

ഡൽഹി മലയാളി അസോസിയേഷന്റെ ആർകെ പുരത്തുള്ള സാംസ്കാരിക സമുച്ചയത്തിലും ഡിഎംഎയുടെ ശാഖാ തലങ്ങളിലും മേല്പറഞ്ഞവയിൽ പരിശീലനം നേടുന്നവർക്ക്‌ പ്രാചീന കലാ കേന്ദ്രയുടെ യോഗ്യതാപത്രം നേടുവാനുള്ള അവസരം ലഭ്യമാവും.

ഡിഎംഎ സമുച്ചയത്തിൽ പ്രാചീൻ കലാ കേന്ദ്രയുടെ നിരീക്ഷകരുടെ സാന്നിധ്യത്തിൽ നടത്തുന്ന പരീക്ഷകളിൽ വിജയികളാവുന്നവർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉന്നത വിദ്യാഭ്യാസത്തിനുള്ള അപേക്ഷ നൽകുന്ന സമയങ്ങളിൽ ഗ്രേസ് മാർക്ക് ലഭിക്കുവാനും ഉപകാരപ്പെടുമെന്ന് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും വൈസ് പ്രസിഡന്റ് കെ വി മണികണ്ഠനും അറിയിച്ചു.

Advertisment