New Update
Advertisment
ന്യൂ ഡൽഹി:കേരളാ സ്‌കൂളുകളിൽ പഠിക്കുന്ന നിർദ്ധന വിദ്യാർത്ഥികൾക്ക് ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റി വർഷം തോറും നൽകി വരുന്ന വിദ്യാഭ്യാസ സഹായ നിധിയിൽ നിന്നും മയൂർ വിഹാർ ഫേസ്-3 ഏരിയക്ക് അനുവദിച്ച തുകയുടെ ചെക്ക് കൈമാറി.
ഡിഎംഎ മയൂർ വിഹാർ ഫേസ് 3 ഏരിയ സെക്രട്ടറി ശ്രീ പി കെ ലക്ഷ്‌മണനിൽ നിന്നും മയൂർ വിഹാർ ഫേസ് 3 കേരളാ സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലതാ നന്ദകുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ ഏരിയ ട്രഷർ ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി ബിന്ദു ലാൽജി എന്നിവർ പങ്കെടുത്തു.