/sathyam/media/post_attachments/2opsEfwwyVeygRaSDrDK.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ഏരിയയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആഘോഷിച്ചു.
ചടങ്ങിൽ ഇസാഫ് ബാങ്ക് പ്രതിനിധി റീനു ഡിനോ മുഖ്യ പ്രഭാഷണം നടത്തി. ലതാ മുരളി, ഡോളി ആന്റണി, തങ്കം ഹരിദാസ്, ഡോ രാജലക്ഷ്മി മുരളീധരൻ, ഗ്രേസ് ജോൺ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.