/sathyam/media/post_attachments/dugnYOv4GlHH9q8O1gci.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ്റെ 28-മതു ശാഖ രോഹിണിയിൽ ഉദ്ഘാടനം ചെയ്യും. 2023 മാർച്ച് 19-ന് ഉച്ചകഴിഞ്ഞു 3 മണിക്ക് രോഹിണി സെക്ടർ-7ലെ അയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള കാളി ബാഡി മന്ദിറിലാണ് ഉദ്ഘാടന യോഗത്തിന്റെ വേദി ഒരുങ്ങുന്നത്.
ഡിഎംഎ വൈസ് പ്രസിഡന്റ് കെജി രാഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഡിഎംഎയുടെ പ്രവർത്തനങ്ങളിൽ ഭാഗമാകാനും അംഗങ്ങളാകാനും താല്പര്യമുള്ള എല്ലാ മലയാളികൾക്കും യോഗത്തിൽ പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ടി പി ശശികുമാർ, സുരേഷ് നായർ എന്നിവരുമായി 8851029699 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.