കോൺഗ്രസിൽ വിവാദമായി ഡൽഹിയിലെ 'രാഹുൽ സമര'ത്തിലെ യുവ എംപിമാരുടെ 'മുങ്ങൽ' വാർത്ത ! എംപിമാർ സോണിയയുടെ അനുവാദം തേടി കേരളത്തിലേയ്ക്ക് മടങ്ങിയത് മറച്ചുവച്ച് വാർത്ത ചോർത്തി ? സഹപ്രവർത്തകരെ ഒറ്റുകൊടുത്ത വാർത്ത നൽകി കൈകൊട്ടി രസിച്ച 'യൂദാസ്' മധ്യകേരളത്തിൽ നിന്നുള്ള എംപിയോ ? തട്ടിവിട്ടതോ 205 ക്രിമിനൽ കേസുള്ള ഡീൻ കുര്യാക്കോസ് ഉൾപ്പെടെ അറസ്റ്റ് 'ഭയന്ന്' ഓടി രക്ഷപെട്ടെന്ന് ? വാർത്ത ആഘോഷമാക്കി ഇടത് പ്രൊഫൈലുകളും

New Update

publive-image

Advertisment

ഡല്‍ഹി:കോണ്‍ഗ്രസില്‍ പുതിയ വിവാദമായി മനോരമയില്‍ വന്ന യുവ എംപിമാരുടെ മുങ്ങല്‍ വാര്‍ത്ത ! രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ കോണ്‍ഗ്രസ് എംപിമാരുടെ മാര്‍ച്ചില്‍ നിന്നും കേരളത്തിലെ യുവ എംപിമാര്‍ ഉള്‍പ്പെടെ അറസ്റ്റു വരിയ്ക്കാതെ മുങ്ങിയെന്നായിരുന്നു മനോരമ വാര്‍ത്ത.

രാഹുലിനെ അയോഗ്യനാക്കിയ ഉടന്‍ ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സോണിയ ഗാന്ധിതന്നെ എംപിമാരോട് നിങ്ങള്‍ അറസ്റ്റെങ്കില്‍ അതിനും തയ്യാറാണോ എന്ന് തിരക്കിയിരുന്നു. പക്ഷേ കേരളത്തില്‍ നിന്നുള്ള യുവ എംപിമാരില്‍ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ശനിയാഴ്ച നാട്ടില്‍ എത്തേണ്ട അടിയന്തിര സാഹചര്യം സോണിയാ ഗാന്ധിയെ നേരിട്ട് അറിയിക്കുകയും അവര്‍ അനുവാദം നല്‍കിയിരുന്നതുമാണ്.

കെസി വേണുഗോപാലിനോടും ഇവര്‍ ഇക്കാര്യം അറിയിക്കുകയും കെസിയും നാട്ടിലേയ്ക്ക് പോകാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇത് മിക്ക എംപിമാര്‍ക്കും അറിവുള്ള കാര്യം തന്നെ !

publive-image


എന്നാല്‍ പിറ്റേ ദിവസത്തെ 'മനോരമ' പത്രത്തിലെ വാര്‍ത്ത വന്നപ്പോള്‍ പാര്‍ട്ടിക്കാര്‍ ഞ‌െട്ടി. രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ രോഷം കൊണ്ട് തെരുവില്‍ ഇറങ്ങിയ ഘട്ടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാക്കള്‍ ഈ സമരത്തില്‍ നിന്നും അറസ്റ്റു വരിക്കാതെ മടങ്ങിയെന്ന വാര്‍ത്ത ഞെട്ടിച്ചു.


വാര്‍ത്തയ്ക്കു പിന്നില്‍ മധ്യ കേരളത്തിനിന്നു തന്നെയുള്ള കോണ്‍ഗ്രസ് എംപിയാണെന്നാണ് കോണ്‍ഗ്രസിലെ വിവാദം. കാരണം സിപിയു യോഗത്തില്‍ സോണിയ എംപിമാരോട് ചോദിച്ച ചോദ്യം മറ്റാരും ചോര്‍ത്തില്ലല്ലോ. എന്നാല്‍ ചില എംപിമാര്‍ അനുവാദം വാങ്ങിയാണ് നാട്ടിലേയ്ക്ക് പോയതെന്ന കാര്യം അവര്‍ മറച്ചുവെച്ചു.

അതില്‍ അറസ്റ്റിനേ ഭയന്നു മുങ്ങിയെന്ന് ആരോപിക്കപ്പെടുന്ന ലിസ്റ്റിലെ ഒരു പേരുകാരനായ അഡ്വ. ഡീന്‍ കുര്യാക്കോസിനെതിരെ നിലവില്‍ കേരളത്തിലെ വിവിധ കോടതികളിലായി 205 കേസുകളാണുള്ളത്. സമരം നടത്താനും മുന്നില്‍ നിന്ന് നേരിടാനും ജയിലില്‍ പോകാനും ഒരറപ്പും കാണിക്കാത്ത നേതാവാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ ഡീന്‍ കുര്യാക്കോസ്.

publive-image

ഡീനിനെതിരെയുള്ള ക്രിമിനല്‍ കേസുകളുടെ എണ്ണം കണ്ട് 'കൊടും ക്രിമിനലുകളാണ്' ഇന്ത്യന്‍ പാര്‍ലമെന്‍റിലെ എംപിമാരെന്ന് പാക്കിസ്ഥാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്ത സംഭവം വരെയുണ്ട്. രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ ഡല്‍ഹിയില്‍ നടന്ന എംപിമാരുടെ സമരത്തില്‍ അറസ്റ്റ് വരിക്കാതെ മുങ്ങിയവരില്‍ ഡിന്‍ കുര്യാക്കോസിനെയും ഹൈബി ഈഡനെയും കൂടാതെ ശശി തരൂര്‍, ടിഎന്‍ പ്രതാപന്‍, എംകെ രാഘവന്‍, അടൂര്‍പ്രകാശ് എന്നീ എംപിമാരും ഉണ്ടായിരുന്നു.

എന്തായാലും സ്വന്തം സഹപ്രവര്‍ത്തകരെ ഒറ്റുകൊടുത്ത് രസം കാണാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മനക്കട്ടിയെ സമ്മതിക്കണം എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

Advertisment