നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ ദിന മഹോത്സവം ഏപ്രിൽ 5 ന്

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം 2023 ഏപ്രിൽ 5 ബുധനാഴ്ച അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ആരംഭം കുറിക്കും. ഉത്സവത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടാവും. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ കാർമ്മികത്വം വഹിക്കും.

രാവിലെ നിർമ്മാല്യ ദർശനം, അഷ്ടദ്രവ്യ ഗണപതി ഹോമം, ഉഷഃപൂജ, പന്തിരടി പൂജ, എതിർത്തു പൂജ, ദേവിക്ക് ബ്രഹ്മ കലശം, ഉപ ദേവതമാർക്ക് ബ്രഹ്മ കലശം, പാരികലശം, തുടർന്ന് കളഭാഭിഷേകം, ഉച്ച പൂജ, ദേവീ ഭാഗവത പാരായണം എന്നിവയാണ് പ്രധാന ചടങ്ങുകൾ.

മഹാ ദീപാരാധന, ശ്രീഭഗവതി ഭജന സമിതി, നജഫ്ഗഡ്‌ അവതരിപ്പിക്കുന്ന ഭജന, അത്താഴ പൂജ എന്നിവയാണ് വൈകുന്നേരത്തെ പ്രധാന ചടങ്ങുകൾ.

പ്രതിഷ്ഠാ ദിന മഹോത്സവത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം, കളഭാഭിഷേകം, ബ്രഹ്മ കലശം, പരികലശം, എന്നീ വഴിപാടുകൾക്കായി ക്ഷേത്രത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 9868990552, 8800552070 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment