/sathyam/media/post_attachments/rZq5MG0D4teE1Rnd9CSY.jpg)
ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ആഭിമുഖ്യത്തിൽ മേട മാസ പൂജയും ഭജനയും ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 10:30 മുതൽ ദ്വാരക ശ്രീനാരായണ ആത്മീയ സമുച്ചയത്തിലെ ഡോ എം ആർ ബാബുറാം മെമ്മോറിയൽ ഹാളിൽ നടക്കും. പരേതയായ കെ ദേവകിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള സ്‌മരണാഞ്ജലിയോടെയാവും ചടങ്ങുകൾ ആരംഭിക്കുക.
ദ്വാരക അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തി അക്ഷയശ്രീയുടെ കാർമ്മികത്വത്തിലാവും പൂജകൾ അരങ്ങേറുക. എസ്എൻഡിപി വനിതാ സംഘവും ശ്രീനാരായണ കേന്ദ്ര പൂജാ സമിതിയും സംയുക്തമായി നടത്തുന്ന ഭജനയും ഉണ്ടാവും. തുടർന്ന് പ്രസാദ വിരണവും ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. കെ സുന്ദരേശനും കൂടുംബവുമാണ് പൂജയും ഭജനയും സ്പോൺസർ ചെയ്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 9818469215, 9868921191 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.