ഡൽഹി മലയാളി അസോസിയേഷൻ സ്ഥാപക ദിനാഘോഷങ്ങളിൽ സാമൂഹ്യ പ്രവർത്തകൾക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു; രാഷ്ട്ര സേവനത്തോടൊപ്പം കഴിവുകൾ കണ്ടെത്തി അഭിവൃത്തി നേടാൻ യുവാക്കൾക്ക് നാവിക സേനയിൽ അവസരം - നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂ ഡൽഹി: രാഷ്ട്രത്തെ സേവിക്കാനും സ്വയം കഴിവുകൾ കണ്ടെത്തി അഭിവൃത്തി നേടാനും അനവധി അവസരങ്ങൾ നാവിക സേനയിൽ യുവാക്കളെ കാത്തിരിക്കുന്നുവെന്ന് നാവിക സേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ. ഡൽഹി മലയാളി അസോസിയേഷന്റെ എഴുപത്തി നാലാമത് വാർഷികാഘോഷങ്ങളിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ നാഗരികതയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിയാനും ഉൾക്കൊള്ളാനും ആഗ്രഹിക്കുന്ന യുവാക്കൾ ജെ സായ് ദീപക് എഴുതിയ ഇന്ത്യ ദാറ്റ് ഈസ് ഭാരത്, ഇന്ത്യ, ഭാരത് ആൻഡ് പാകിസ്ഥാൻ എന്നിവയും വിക്രം സമ്പത്ത് രചിച്ച ബ്രേവ്ഹാർട്ട്സ് ഓഫ് ഭാരത് എന്നീ മൂന്ന് പുസ്തകങ്ങൾ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സമ്പത്തിന്റെ 66 ശതമാനവും കടലിൽ നിന്നോ അതിനടുത്തോ നിന്നാണ് വരുന്നതെന്നും ഭൂഗോളത്തിന്റെ 70 ശതമാനവും സമുദ്രമാണെന്നും ജനസംഖ്യയുടെ 80 ശതമാനവും തീരപ്രദേശങ്ങളിലാണ് വസിക്കുന്നതെന്നും 90 ശതമാനം ചരക്കുകളും കടൽ വഴിയാണ് എത്തുന്നതെന്നും അന്തർദേശീയ ഡിജിറ്റൽ ട്രാഫിക്കിന്റെ 99 ശതമാനവും അന്തർവാഹിനി കേബിളിലൂടെയാണ് പോകുന്നതെന്നും 66-70-80-90-99 എന്ന നിയമം അനുസരിച്ച് സമുദ്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു നാവിക സേന മേധാവി എന്ന നിലയിൽ പങ്കു വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി മലയാളി അസോസിയേഷന്റെ സ്ഥാപക ദിനാഘോഷങ്ങൾ ഏപ്രിൽ 15 ശനിയാഴ്ച്ച. ആർ കെ പുരം കേരളാ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് അരങ്ങേറിയത്. ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി കെവി ശിവപ്രസാദ്, മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടർ അലക്സാണ്ടർ ജോർജ്ജ് മുത്തൂറ്റ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രോഗ്രാം കൺവീനറും വൈസ് പ്രസിഡന്റുമായ മണികണ്ഠൻ കെവി കൃതജ്ഞത പറഞ്ഞു.

publive-image

ചടങ്ങിൽ റിട്ട ജസ്റ്റിസ് കുര്യൻ ജോസഫ് ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്‌കാരവും മുൻ ഡിഎംഎ വൈസ് പ്രസിഡന്റ് ജി ശിവശങ്കരൻ ഡിഎംഎ വിശിഷ്ട സേവാ പുരസ്‌കാരവും ഏറ്റുവാങ്ങി. ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറാറും ത്രൈമാസിക കൺവീനറുമായ പി എൻ ഷാജി എന്നിവർ യഥാക്രമം പുരസ്‌കാര ജേതാക്കളെക്കുറിച്ചുള്ള വിവരണങ്ങൾ സദസിനെ അറിയിച്ചു. വൈസ് പ്രസിഡന്റ് കെജി രാഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ഇന്റെർണൽ ഓഡിറ്റർ കെവി ബാബു, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ എന്നിവരും പങ്കെടുത്തു. ഐശ്വര്യാ കൃഷ്‌ണൻ പ്രാർത്ഥനാ ഗീതം ആലപിച്ചു. മഞ്ജു ജി വാര്യർ ആയിരുന്നു അവതാരക.

ഡിഎംഎയുടെ ഒരുവർഷം നീണ്ടു നിൽക്കുന്ന 75-ാമത് വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം, ഡിഎംഎ യു-ട്യൂബ് ചാനൽ, ഇൻസ്റ്റാഗ്രാം എന്നിവയുടെ ഉദ്‌ഘാടനവും ചടങ്ങിൽ നടന്നു. 'ദർശനങ്ങൾ' എന്ന എംജി ജോർജ്ജ് മുത്തൂറ്റിനെക്കുറിച്ചുള്ള പുസ്തക പ്രകാശനവും ഡിഎംഎ ത്രൈമാസികയുടെ ഏഴാമത് ലക്കം ഡിഎംഎ ദിനപ്പതിപ്പും ചടങ്ങിൽ പ്രകാശനം ചെയ്‌തു.

തുടർന്നു നടന്ന ആഘോഷ പരിപാടികളിൽ കൊച്ചിൻ കലാഭവൻ കെഎസ് പ്രസാദിന്റെ നേതൃത്വത്തിൽ വിവിധ കലാകാരന്മാർ അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റ് സ്റ്റാൻഡ്-അപ് കോമഡി തിങ്ങി നിറഞ്ഞ സദസിനെ ആനന്ദ സാഗരത്തിൽ ആറാടിച്ചു. വിഷു വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.

https://youtube.com/live/ITuhxbREcUw?feature=share എന്ന യു-ട്യൂബ് ലിങ്കിൽ തത്സമയം പ്രക്ഷേപണം ചെയ്‌ത പരിപാടികൾ ലഭ്യമാണ്.

Advertisment