ഡൽഹി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന വെബ്ബിനാർ ഞായറാഴ്ച്ച രാത്രി 8 ന്

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ന്യൂ ഡൽഹി: നമ്മുടെ ആന്തരികമായ സുഖവും നൈസർഗികമായ ബാഹ്യ സൗന്ദര്യവും നിലനിർത്തി പ്രത്യേക ജീവിത ശൈലിയിലൂടെ പ്രായാധിക്യത്തെ മറികടന്ന് ജീവിതം എങ്ങനെ ആരോഗ്യകരവും സുഖകരവുമാക്കാം എന്ന വിഷയത്തിൽ ഡൽഹി മലയാളി അസോസിയേഷൻ 2023 ഏപ്രിൽ 30 ഞായറാഴ്ച്ച രാത്രി 8 മുതൽ 9 മണി വരെ ഗൂഗിൾ മീറ്റിലൂടെ വെബ്ബിനാർ സംഘടിപ്പിക്കുന്നു.

അമേരിക്കൻ കോളേജ് ഓഫ് ലൈഫ് സ്റ്റൈൽ മെഡിസിനിൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ലൈഫ് സ്റ്റൈൽ മെഡിസിൻ പ്രാക്ടീഷണറും മരിയൻസ് ഗ്രൂപ്പ് ഓഫ് വെൽനെസ് ഹോസ്പിറ്റൽസ് സ്ഥാപകനുമായ ഡോ മനോജ് ജോൺസൻ സംസാരിക്കും. ശ്രോതാക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറയും.

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ വൈകുന്നേരം 7:45-നും 8:10-നും ഇടയിൽ https://meet.google.com/efd-mdaq-zno എന്ന ലിങ്കിൽ ലോഗിൻ ചെയ്യേണ്ടതാണന്നു പ്രോഗ്രാം കൺവീനറും ജോയിന്റ് ഇന്റെർണൽ ഓഡിറ്ററുമായ ലീനാ രമണൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയുമായി 9810791770, 9868336165 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment