/sathyam/media/post_attachments/Oms4HRLni7AlbOPN6QoU.jpg)
ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ആഭിമുഖ്യത്തിൽ മേടമാസ പൂജയും ഭജനയും ദ്വാരക ശ്രീനാരായണ ആത്മീയ-സാംസ്‌കാരിക സമുച്ചയത്തിലെ ഡോ. എംആർ ബാബുറാം മെമ്മോറിയൽ ഹാളിൽ നടത്തി. കേന്ദ്രയുടെ ട്രെഷറർ കെ സുന്ദരേശന്റെ മാതാവ് കെ ദേവകിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള സ്‌മരണാഞ്ജലിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
/sathyam/media/post_attachments/DpM2Dv8SBYqQse3naB5C.jpg)
ദ്വാരക അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തി അക്ഷയശ്രീയുടെ കാർമ്മികത്വത്തിലാണ് പൂജകൾ അരങ്ങേറിയത്. എസ്എൻഡിപി മയൂർ വിഹാർ ഫേസ്-3 വനിതാ സംഘം ഗുരുദേവ ഗീതങ്ങൾ ആലപിച്ചു.
/sathyam/media/post_attachments/jlH1jNUSikvYeXCeHrGZ.jpg)
ശ്രീനാരായണ കേന്ദ വൈസ് പ്രസിഡന്റ് ജി ശിവശങ്കരൻ, ജനറൽ സെക്രട്ടറി ജയദേവൻ, എസ്എൻഡിപി ഡൽഹി യൂണിയൻ മുൻ പ്രസിഡന്റ് ടി പി മണിയപ്പൻ, ഡിഎംഎ മുൻ വൈസ് പ്രസിഡന്റ് സി കേശവൻ കുട്ടി, അഡ്വക്കേറ്റ് തോമസ്, എംഎൻ ബാലചന്ദ്രൻ, കേന്ദ്രയുടെ മുൻ ജനറൽ സെക്രട്ടറി എസ്കെ കുട്ടി, മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ വിശ്വംഭരൻ, അസ്വക്കേറ്റ് ഭാർഗ്ഗവൻ, സികെ ചന്ദ്രൻ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹി സെക്രട്ടറി പിഎൻ ഷാജി, ബിപിഡി കേരളയുടെ അനിൽ ടികെ, വികെ ബാലൻ, ദിവാകരൻ, പീതാംബരൻ, ഇകെ ശശിധരൻ, പ്രീതി സുജാതൻ, ബെന്നി, വിശംബരൻ, പ്രകാശ്, ജയപ്രകാശ്, അംബിക വിനുദാസ്, സുനിൽ, രമാ സുനിൽ തുടങ്ങി നിരവധി ഗുരുഭക്തർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് പ്രസാദ വിതരണവും ഉച്ചഭക്ഷണത്തോടും കൂടിയാണ് പരിപാടികൾ സമാപിച്ചത്.