/sathyam/media/post_attachments/lKqy2uoYY6Ha0gfHOMJX.jpg)
ന്യൂ ഡൽഹി: പ്രവാസ ജീവിതം മതിയാക്കി നാടിൻ്റെ നന്മയും പ്രകൃതി ഭംഗിയുമൊക്കെ ആസ്വദിച്ച് ആയുരാരോഗ്യ സൗഖ്യത്തോടെ സ്വജനങ്ങളോടൊപ്പം താമസിക്കുവാൻ തയാറെടുക്കുന്ന ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹിയുടെ മുൻ പ്രസിഡന്റും സജീവ പ്രവർത്തകനുമായ സിഎം പിള്ളക്കും പത്നി ലതാ പിള്ളക്കും യാത്ര അയപ്പ് നൽകി.
ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹിയുടെ ആഭിമുഖ്യത്തിൽ 2023 മെയ് 18 വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്ക് മയൂർ വിഹാർ ഫേസ്-3 ലെ 137-ഇ, പോക്കറ്റ് എ-2-ൽ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
/sathyam/media/post_attachments/72mDBsngcHJ0uTH1vnLU.jpg)
പ്രസിഡന്റ് സി കേശവൻ കുട്ടി, സെക്രട്ടറി പിഎൻ ഷാജി, വൈസ് പ്രസിഡന്റ് രാജേഷ് കുമാർ, ട്രെഷറർ ടിജി മോഹൻകുമാർ, ജോയിന്റ് സെക്രട്ടറി സരസ്വതി നായർ, എക്സ് ഒഫിഷ്യോ ഡി ജയകുമാർ എന്നിവർ ഫലകവും ട്രസ്റ്റിന്റെ പേരിൽ സ്നേഹോപഹാരവും സമ്മാനിച്ചു.
നിർവാഹക സമിതി അംഗങ്ങളായ ഇകെ ശശിധരൻ, കെജി ഗോപാലൻ കുട്ടി, എംഎസ് ഗോപിനാഥൻ, ഡി ദേവരാജൻ, ശ്യാം ജി നായർ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.