/sathyam/media/post_attachments/gfBjOGBRUyxoCf5zZWOK.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ - കലാഭവൻ അക്കാദമി, ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തിവരുന്ന ക്ലാസുകൾക്ക് സമ്മർ വെക്കേഷൻ പ്രമാണിച്ച് അവധി നൽകി.
കീ ബോർഡ്, ഗിറ്റാർ, വയലിൻ, തബല, ഡ്രോയിംഗ് & പെയിന്റിംഗ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ ക്ലാസുകൾ മെയ് 28 വരെ ഉണ്ടായിരിക്കും.
അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8287524795, 9810791770 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.