നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ജൂലായ് 8ന് 

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ജൂലായ് 8 ശനിയാഴ്ച രാവിലെ 8.45-ന്‌ മൃത്യുഞ്ജയ ഹോമം നടത്തും. ഇംഗ്ലീഷ് മാസത്തിലെ രണ്ടാം ശനിയാഴ്ചകളിലാണ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം നടക്കുക.

ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. രാവിലെ 5.30-ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. മൃത്യുഞ്ജയ ഹോമത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും ഉണ്ടാവും.

കൂടുതൽ വിവരങ്ങൾക്കും പൂജകൾ ബുക്കു ചെയ്യുവാനും 9289886490, 9811219540, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment