പാകിസ്താൻ വഴി ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും ദുബായിലേക്കും യാത്ര ചെയ്യുന്നവർക്ക് പുതിയ നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ് എയർലൈൻസ്

New Update

publive-image

ഡൽഹി: പാകിസ്താൻ വഴി ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും ദുബായിലേക്കും യാത്ര ചെയ്യുന്നവർക്ക് പുതിയ നിർദ്ദേശങ്ങളുമായി ദുബായ് ആസ്ഥാനമാക്കിയുള്ള എമിറേറ്റ്‌സ് എയർലൈൻസ്. യാത്രചെയ്യുന്നവർ ഇനി പിസിആർ പരിശോധന നടത്തണം.

Advertisment

ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് എമിറേറ്റ് എയർലൈൻസ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 27 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായി എമിറേറ്റ്‌സ് എയർലൈൻസ് പറഞ്ഞു. ഇത് പ്രകാരം എല്ലാ യാത്രക്കാരും വിമാനത്തിൽ കയറുന്നതിന് മുൻപ് കൊറോണ പിസി ആർ ടെസ്റ്റ് പരിശോധനയ്‌ക്ക് വിധേയരാവണം.

പാകിസ്താനിൽ നിന്നും വരുന്നവർ വിമാനം പുറപ്പെടുന്നതിന് ആറു മണിക്കൂർ മുൻപ് പിസി ആർ പരിശോധന നടത്തണമെന്ന് യുഎഇ അധികൃതർ നേരത്തെ നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം സൗദിയിൽ നിന്ന് രണ്ടുഡോസ് വാക്‌സിനെടുത്തവർക്ക് സൗദിയിലേക്ക് യാത്രാനുമതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ യാത്ര നിർദേശങ്ങൾ.

NEWS
Advertisment