ദുബായിൽ വൻ തീപിടുത്തം; രണ്ട് മലയാളികളടക്കം 15 പേർ മരിച്ചു

New Update

publive-image

ദുബായ്: ദുബായിലെ ദെയ്‌റ നായിഫിൽ വൻ തീപിടുത്തം ഉണ്ടായി. രണ്ട് മലയാളികൾ അടക്കം പതിനഞ്ചോളം പേർ മരിച്ചതായാണ് റിപോർട്ടുകൾ പുറത്തുവരുന്നത്. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (37) ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ.

Advertisment

ദെയ്‌റ ഫിർജ് മുറാറിലെ കെട്ടിടത്തിൽ ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു തീപിടുത്തം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Advertisment