പുതുക്കിയ കൊറോണ മാനദണ്ഡങ്ങൾ പ്രകാരം വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഇനിമുതൽ ക്വാറന്റീൻ ആവശ്യമില്ല; ഉത്തരവുമായി അബുദബി

New Update

publive-image

അബുദബി: പുതുക്കിയ കൊറോണ മാനദണ്ഡങ്ങൾ പ്രകാരം പ്രതിരോധ കുത്തിവയ്പ്പ് എടുത്ത യാത്രക്കാർക്ക് അബുദാബിലെത്തുമ്പോൾ ഇനിമുതൽ ക്വാറന്റീൻ ആവശ്യമില്ല. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ അഞ്ച് മുതലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

Advertisment

യുഎഇയിൽ മാത്രമാണ് നിലവിൽ ക്വാറന്റീൻ നിർബന്ധമായിരുന്നത്. പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച യാത്രക്കാർക്ക് ഏഴ് ദിവസവും, കുത്തിവയ്പ്പ് സ്വീകരിക്കാത്ത യാത്രക്കാർക്ക് പത്ത് ദിവസുമായിരുന്നു മുമ്പ് ക്വാറന്റീൻ ഉണ്ടായിരുന്നത്. എന്നാൽ ഇനി മുതൽ കുത്തിവയ്പ്പ് സ്വീകരിച്ചവർക്കാണ് ക്വാറന്റീൻ ആവശ്യമില്ലാത്തത്.

ഇവർ അബുദബിയിലെത്തി നാലാം ദിവസവും, എട്ടാം ദിവസവും ആർടിപിസിആർ പരിശോധന നടത്തണം. കുത്തിവയ്പ്പ് സ്വീകരിക്കാത്ത യാത്രക്കാർ പത്ത് ദിവസം ക്വാറന്റീനിൽ തുടരണം. കൂടാതെ ഒമ്പതാം ദിവസം ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയരാവുകയും വേണം.

പുതുക്കിയ മാനദണ്ഡങ്ങൾ റസിഡന്റ് വിസക്കാർക്കും സന്ദർശക വിസക്കാർക്കും ബാധകമാണ്. ഈ നിർദേശം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് ഉപകാരമാവും.

NEWS
Advertisment