02
Sunday October 2022
Editorial

കോണ്‍ഗ്രസിലിരുന്നപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ചെറിയാനു കഴിഞ്ഞിരുന്നില്ല ! സി.പി.എം സഹയാത്രികനായിരുന്ന ഘട്ടത്തില്‍ കിട്ടിയ സീറ്റുകളിലും ജയിക്കാൻ കഴിഞ്ഞില്ല. രാജ്യസഭാ സീറ്റ് മോഹിച്ചെങ്കിലും കിട്ടിയതുമില്ല ! ഉദ്യോഗത്തിലായാലും രാഷ്ട്രീയത്തിലായാലും ഒരാളുടെ കഴിവും കരുത്തും അളക്കാനാവുക, ഏതെങ്കിലുമൊരു സ്ഥാനത്തിരുന്ന് ആ പ്രവൃത്തി എങ്ങനെ ഏറ്റെടുത്തു നടത്തി എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. നവ കേരള മിഷന്‍റെ തലപ്പത്തിരുന്ന് ചെറിയാന്‍ ഫിലിപ്പിന് വേണ്ടവണ്ണം തൃപ്തികരമായി ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴി‍ഞ്ഞുവോ എന്ന ചോദ്യം ഉയരുന്നുണ്ട് ? ചെറിയാന്‍ ഫിലിപ്പിനെക്കൊണ്ടു കോണ്‍ഗ്രസിനെന്തു നേട്ടം ? – മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Saturday, October 30, 2021

അവസാനം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ആദ്യം ഒരു ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയെ കണ്ട് രക്ഷകര്‍ത്താവായി ഇരിക്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട്. പിന്നെ എ.കെ ആന്‍റണിയെ വീട്ടില്‍ ചെന്നു കണ്ട് കൂടിക്കാഴ്ച നടത്തിക്കൊണ്ട്. അങ്ങനെ 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസുകാരനായി. ഇനിയത്തെ ചോദ്യം ഇതു തന്നെ. ചെറിയാന്‍ ഫിലിപ്പിനെക്കൊണ്ട് കോണ്‍ഗ്രസിന് എന്തു പ്രയോജനമാണുണ്ടാവുക ?

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ചോദ്യത്തിനു പ്രസക്തിയേറെയുണ്ട്. 2001 -ല്‍ കോണ്‍ഗ്രസ് വിട്ടതാണ് ചെറിയാന്‍ ഫിലിപ്പ്. അതും ഉമ്മന്‍ ചാണ്ടിയോട് എതിര്‍ത്ത്. 2001 ല്‍ ജയിക്കാന്‍ പാകത്തിന് ഒരു നിയമസഭാ സീറ്റ് തന്നില്ലെന്നായിരുന്നു ചെറിയാന്‍റെ പരാതി.

ആദ്യം ഉമ്മന്‍ ചാണ്ടിയോടു തെറ്റി. പിന്നീട് കെ. കരുണാകരനുമായിട്ടായിരുന്നു ചങ്ങാത്തം. അപ്പോഴേയ്ക്ക് അധികാരവും സ്വാധീനവും നഷ്ടപ്പെട്ട കരുത്തില്ലാത്ത നേതാവായി മാറിയിരുന്നു കരുണാകരന്‍. എങ്കിലും ചെറിയാന്‍ കരുണാകരനോടൊപ്പം നിന്നു. പിന്നെ സി.പി.എമ്മിന്‍റെ കുടാരത്തിലേയ്ക്ക്. അവിടെ കഴിഞ്ഞത് സി.പി.എം സഹയാത്രികനായി.

സി.പി.എം സഹയാത്രികനായി മാറിയ ചെറിയാന്‍ ഫിലിപ്പിനെ പിണറായി വിജയന്‍ തുണച്ചു. ഇരിക്കാന്‍ എ.കെ.ജി സെന്‍ററില്‍ത്തന്നെ ഒരു മുറി. ആഹാരവും അവിടെത്തന്നെ. കൈരളി ചാനലിലും ഒരു ചുമതല കിട്ടി. കോണ്‍ഗ്രസില്‍ ഇരിക്കുന്നതിനേക്കാള്‍ ഇതുതന്നെ ഭേദമെന്നു ചെറിയാന്‍ കണക്കുകൂട്ടി.

ഉമ്മന്‍ ചോണ്ടിയോടു പരിഭവിച്ചു കോണ്‍ഗ്രസ് വിട്ട ചെറിയാന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ആദ്യം മത്സരിച്ചത് പുതുപ്പള്ളിയില്‍ത്തന്നെ. സ്വാഭാവികമായും പരാജയമായിരുന്നു ഫലം. കല്ലൂപ്പാറയിലും വട്ടിയൂര്‍ക്കാവിലും മത്സരിച്ചെങ്കിലും ജയിച്ചു നിയമസഭയിലെത്താനായില്ല.

എപ്പോഴും രാഷ്ട്രീയക്കാരനായിരുന്ന ചെറിയാന്‍ ഫിലിപ്പിന് രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കാനാവുന്ന ചുമതലകളിലായിരുന്നു താല്‍പര്യം. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം കിട്ടി. ഒന്നാം പിണറായി സര്‍ക്കാരില്‍ നവ കേരള മിഷന്‍ കോ-ഓര്‍ഡിനേറ്ററായും ചുമതല കിട്ടി.

നവ കേരള മിഷന്‍റെ ചുമതല വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ചുമതലയായിരുന്നു. എന്നു പറയാതെ വയ്യ. ലൈഫ് മിഷന്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രധാന പദ്ധതികളാണ് ഈ മിഷനുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇവയുടെയെല്ലാം ചുമതല ചെറിയാന്‍ ഫിലിപ്പിനും.

മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന ബ്ലോക്കില്‍ത്തന്നെയായിരുന്നു ഓഫീസ്. മുഖ്യമന്ത്രിയുടെ ഓഫീസ് മൂന്നാം നിലയില്‍. ചെറിയാന്‍റേത് അതേ നിരയില്‍ ഏറ്റവും താഴത്തേത്. അധികാര കേന്ദ്രത്തോട് തൊട്ടടുത്ത്.

ഈ മിഷനുകളുടെ ഏറ്റവും മുന്തിയ ചുമതലക്കാരന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുമായിരുന്നു ചെറിയാന്. ഉദ്യോഗത്തിലായാലും രാഷ്ട്രീയത്തിലായാലും ഒരാളുടെ കഴിവും കരുത്തും അളക്കാനാവുക, ഏതെങ്കിലുമൊരു സ്ഥാനത്തിരുന്ന് ആ പ്രവൃത്തി എങ്ങനെ ഏറ്റെടുത്തു നടത്തി എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും.

നവ കേരള മിഷന്‍റെ തലപ്പത്തിരുന്ന് ചെറിയാന്‍ ഫിലിപ്പിന് വേണ്ടവണ്ണം തൃപ്തികരമായി ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴി‍ഞ്ഞുവോ എന്ന ചോദ്യം ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ അതിനു തുരങ്കം വെച്ചു എന്നു ചെറിയാന്‍ കാരണം പറയുന്നുണ്ടെങ്കിലും.

കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമുള്‍പ്പെടെയുള്ള പുതിയ നേതൃത്വത്തോടു യോജിക്കാതെ പല പ്രമുഖ പാര്‍ട്ടി നേതാക്കളും അടുത്ത കാലത്ത് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. സി.പി.എം സംസ്ഥാന നേതൃത്വം കെ.പി അനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വലിയ സ്വീകരണം നല്‍കുകയും ചെയ്തു. ഇത് കോണ്‍ഗ്രസിനു വലിയ ക്ഷീണമായി.

ഇപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെപ്പോലെ ഉയര്‍ന്ന രാഷ്ട്രീയ മൂല്യമുള്ള ഒരാള്‍ സി.പി.എം സഹയാത്രികന്‍ എന്ന ബന്ധം ഉപേക്ഷിച്ചു കോണ്‍ഗ്രസിലേയ്ക്കു മടങ്ങുമ്പോള്‍ അതിനു വലിയ പ്രത്യേകതകളുണ്ട്. കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേയ്ക്കു പോകുന്നവര്‍ക്ക് അവിടെ കിട്ടാന്‍ പോകുന്നത് അവഗണനയായിരിക്കുമെന്നൊരു സന്ദേശവും ചെറിയാന്‍ ഫിലിപ്പ് നല്‍കുന്നുണ്ട്.

എങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് കഴിഞ്ഞ കുറേ കാലമായി നേരിട്ടുകൊണ്ടിരിക്കുന്ന പരാജയങ്ങളുടെയും സംഘടനാപരമായ ശക്തിക്ഷയങ്ങളുടെയും പശ്ചാത്തലത്തില്‍ പരിഹാര പ്രക്രിയയ്ക്ക് ചെറിയാന്‍ ഫിലിപ്പിന് എന്തു സംഭാവന നല്‍കാനാവും ?

ചെറിയാന്‍ ഫിലിപ്പ് എക്കാലത്തും ആന്‍റണി പക്ഷത്തു നിലയുറപ്പിച്ച നേതാവായിരുന്നു. 20 വര്‍ഷമായി സി.പി.എം സഹയാത്രികനായി കഴിഞ്ഞ ശേഷം കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിവന്നത് ഉമ്മന്‍ ചാണ്ടിയോടൊപ്പം ഒരു ചടങ്ങില്‍ സംസാരിച്ചുകൊണ്ടാണ്. കോണ്‍ഗ്രസില്‍ ചേരുകയാണെന്ന പ്രഖ്യാപനം നടത്തിയത് ഗുരുവും ആചാര്യനുമായ എ.കെ ആന്‍റണിയെ വീട്ടില്‍ പോയി കണ്ട ശേഷം. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ തന്നെ വിളിച്ച് കോണ്‍ഗ്രസിലേയ്ക്കു ക്ഷണിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ചെറിയാന്‍റെ ബന്ധങ്ങള്‍ ആന്‍റണി പക്ഷത്തു തന്നെയാണെന്നതു കണ്ടേ തീരൂ.

സംഘടനാ തെരഞ്ഞെടുപ്പു വരുമ്പോള്‍ ചെറിയാന്‍ ഫിലിപ്പിന്‍റെ പക്ഷവും കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഷയമാകും തീര്‍ച്ച. സംഘടനാ തെരഞ്ഞെടുപ്പു നടത്തി പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലൂടെ പുതിയ നേതൃത്വം മുന്നോട്ടു പോകുമ്പോള്‍ ഇടതു യാത്ര കഴിഞ്ഞു മടങ്ങി വരുന്ന ചെറിയാന്‍ ഫിലിപ്പിന്‍റെ സ്ഥാനം എവിടെയായിരിക്കും ?

കോണ്‍ഗ്രസിലിരുന്നപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ചെറിയാനു കഴിഞ്ഞിരുന്നില്ല. സി.പി.എം സഹയാത്രികനായിരുന്ന ഘട്ടത്തില്‍ കിട്ടിയ സീറ്റുകളില്‍ ജയിക്കാനും കഴിഞ്ഞില്ല. രാജ്യസഭാ സീറ്റ് മോഹിച്ചെങ്കിലും കിട്ടിയതുമില്ല.

കോണ്‍ഗ്രസിലേയ്ക്കു മടങ്ങിയ ചെറിയാന് ഇനി ആഗ്രഹിക്കാവുന്നത് രാജ്യസഭാ സീറ്റാണ്. എ.കെ ആന്‍റണി ഒഴിയുന്നതോടെ കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടും. തിരുവനന്തപുരത്ത് പത്ര ലേഖകര്‍ ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ആ സീറ്റ് ചെറിയാന്‍ പോലും ആഗ്രഹിക്കില്ലെന്നായിരുന്നു എ.കെ ആന്‍റണിയുടെ മറുപടി. അതു രാഷ്ട്രീയമായ മറുപടി എന്നു മാത്രം കണ്ടാല്‍ മതി.

-ചീഫ് എഡിറ്റര്‍

Related Posts

More News

പൊന്നാനി: സാമൂഹ്യ സാംസ്കാരിക സംഘടനയായ എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി) പൊന്നാനി ഘടകം അഖില കേരള ഖുർആൻ പാരായണ, മനഃപാഠ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മാനസിക വൈകല്യം അനുഭവിക്കുന്ന കുട്ടികൾക്കായി എം എസ് എസ് പൊന്നാനി ഘടകം നടത്തി വരുന്ന ഹോപ്പ് സ്പെഷ്യൽ സ്‌കൂൾ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് “അഖില കേരള ഖുർആൻ പാരായണ, മനഃപാഠ മത്സരം 2022” അരങ്ങേറുക. ഡിസംബർ മൂന്ന്, നാല് തിയ്യതികളിലായിരിക്കും ഖുർആൻ മത്സരങ്ങൾ. ഒക്ടോബർ ആദ്യവാരത്തിൽ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള […]

ബഹ്‌റൈന്‍: ബഹ്‌റൈനിലെ മലയാളികളുടെ വടം വലി അസോസിയേഷൻ രൂപീകരിച്ചു. ടഗ്ഗ് ഓഫ്‌ വാർ അസോസിയേഷൻ ബഹ്റൈൻ എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്. സംഘടനയുടെ രക്ഷാധികാരിയായി ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിനെ തിരഞ്ഞെടുത്തു. ഷാജി ആന്റണി, അമൽദേവ് ഒ .കെ, ഷജിൽ ആലക്കൽ, ശരത് സുരേന്ദ്രൻ ,രതിൻ തിലക്, രഞ്ജിത്ത് എന്നിവരെ അസോസിയേഷൻ ഒഫീഷ്യൽസ് ആയും തിരഞ്ഞെടുത്തു. 21 അംഗങ്ങളുള്ള പാനലും, 100 മെമ്പർമാരുമുള്ള അസോസിയേഷനുമാണ് രൂപീകരിച്ചത്.

തിരുവനന്തപുരം : സമീപ കാലത്തെല്ലാം കോടിയേരി ബാലകൃഷ്ണന്റെ തട്ടകം എകെജി സെന്ററായിരുന്നു. നേരരെ എതിർവശത്തെ ചിന്ത ഫ്‌ളാറ്റിലാണ് താമസമെങ്കിലും രാവിലെ മുതൽ രാത്രി വൈകുവോളം അദ്ദേഹം എകെജി സെന്റിലുണ്ടാകും. പാർട്ടിക്കാർക്കും അണികൾക്കുമെല്ലാം വേണ്ട നിർദ്ദേശങ്ങൾ നൽകികൊണ്ടും വായനയുമായും. കാണാനെത്തുന്നവരെ എല്ലാം ചെറിയ പുഞ്ചിരിയോടെ നേരിടും. കോടിയേരി ബാലകൃഷ്ണൻ ഇനി ഈ പടി കടന്നെത്തില്ലെന്ന വിഷമം ഉളളിലൊതുക്കിയാണ് എ.കെ.ജി സെന്ററിലെ ജീവനക്കാർ കോടിയേരിയുടെ മരണവിവരം ഉൾക്കൊണ്ടത്. നിറഞ്ഞ കണ്ണുകളോടെ നിരവധി പേരാണ് സെന്റിലേക്ക് എത്തിയത്. പലരും അവിടെ എത്തുന്നത് […]

ബഹ്‌റൈൻ : ഐ.വൈ.സി.സി ബഹ്‌റൈന്റെ ചരിത്രത്തിൽ ആദ്യമായി ഏരിയാ കമ്മറ്റികൾ തമ്മിലുള്ള എവറോളിങ് ട്രോഫി വോളിബോൾ ടൂർണമെന്റ് ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റി മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻറർ ഹിദ്ദ്മായി ചേർന്ന് നബി സേലാ സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ചു. ഐ.വൈ.വൈ.സി ദേശിയ പ്രസിഡന്റ് ജിതിൻ പരിയാരം ടൂർണമെന്റിന്റെ ഉൽഘാടനം നിർവഹിച്ചു. ഐ.വൈ.വൈ.സി യിലെ ഒൻപത് ഏരിയ കമ്മറ്റികളുടെ മാറ്റുരച്ച ടൂർണമെന്റിൽ അബ്ദുൽ ഹസീബിന്റെ നേതൃത്വത്തിൽ ടുബ്‌ളി-സൽമാബാദ് ഏരിയ കമ്മറ്റിയും ജെയ്‌സ് ജോയിയുടെ നേതൃത്വത്തിൽ ഹിദ്ദ്-അറാദ് ഏരിയ കമ്മറ്റിയും ഫൈനലിൽ […]

ബഹ്‌റൈന്‍: തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാർവിഡാ ടവേഴ്സ് ജുഫൈറിൽ വച്ച് ഓണാഘോഷം വെള്ളിയാഴ്ച വിഫുലമായി കൊണ്ടാടി . അത്ത പൂക്കളം ഒരുക്കി നിലവിളക്ക് തെളിയിച്ച് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികളുടെ കലാപരുപാടികളും ഓണകളികളും അരങ്ങേറി . തുടർന്ന് ആർപ്പുവിളികളോടെ മാവേലിയെ എതിരേറ്റു . അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ ഈ വർഷത്തെ അവലോകനവും പ്രവർത്തന മികവും ചർച്ച ചെയ്യപെട്ടു.  കൊവിഡ് കാലത്ത് അരോഗ്യ രംഗത്ത് പ്രവർത്തിച്ച അസോസിയേഷനിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും അവരുടെ […]

പൊന്നാനി: “സ്ത്രീത്വം, സമത്വം, നിർഭയത്വം” എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ല്യു എഫ്) വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പത്താമത് സ്ത്രീധനരഹിത സമൂഹ വിവാഹവും എട്ടാം വാർഷിക സമ്മേളനവും അരങ്ങേറുമെന്ന് വേദി ഭാരവാഹികൾ അറിയിച്ചു. എം ഇ എസ് പൊന്നാനി കോളേജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം ഉയരുന്ന ഒ കെ ഉമ്മർ നഗറിലായിരിക്കും സമൂഹ വിവാഹവും വാർഷിക സമ്മേളനവും . പരിപാടിയുടെ വിജയത്തിനായി […]

നെടുമ്പാശേരി: വിദേശത്ത് നിന്നെത്തിയ മൂന്നംഗ കുടുംബാംഗങ്ങളിൽ 2 പേർ കടത്താൻ ശ്രമിച്ച 432 ഗ്രാം സ്വർണാഭരണങ്ങളും 1115 ഗ്രാം സ്വർണ മിശ്രിതവും വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ഇന്നലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിൽ നിന്നെത്തിയ കോഴിക്കോട് ആയഞ്ചേരി സ്വദേശി അബ്ദുൽ ജലീലും കുടുംബവുമാണ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. അബ്ദുൽ ജലീൽ സ്വർണമിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. 4 ക്യാപ്സൂളുകൾ ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കൂടെയുണ്ടായിരുന്ന ഭാര്യ 432 ഗ്രാം […]

കണ്ണൂര്‍: അന്തരിച്ച മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരമന്ത്രിയുമായി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. 2006ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ ഞങ്ങൾ പരസ്പരം മത്സരിച്ചപ്പോൾ ആളറിയാതെ കോടിയേരി എന്നോട് വോട്ടു ചോദിച്ച ഒരു ഓർമയുണ്ട് മനസിൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലശ്ശേരി ബിഷപ് മരണപ്പെട്ട ദിവസമായിരുന്നു അത്. അവധി കിട്ടിയ ദിവസം മുടി വെട്ടാൻ ഡ്രൈവറെ കാറിലിരുത്തി ഞാൻ തനിച്ച് ബാർബർ ഷോപ്പിൽ കയറി. ദേഹം മുഴുവൻ ഷാൾ മൂടി മുടി […]

കുവൈറ്റ്‌: കുവൈറ്റിലെ മലങ്കര സഭാ മക്കളുടെ കൂട്ടായ്മയായ കെ എം ആർ എം ന്റെ സാൽമിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ എം ആർ എം കുട്ടികൾക്കായി നിറക്കൂട്ട് എന്ന പേരിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. സെപ്റ്റംബർ 30 വെള്ളിയാഴ്ച സാൽമിയ സ്പന്ദൻ കൾചറൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചിത്രരചനാ മത്സരം സജി മാടമണ്ണിൽ അച്ചൻ ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ജിബി എബ്രഹാം അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ജിനു ഫിലിപ്പ് സ്വാഗതവും ട്രെഷറർ തോമസ് […]

error: Content is protected !!