27
Friday May 2022
Editorial

ആരെന്തൊക്കെ പറഞ്ഞാലും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭ തന്നെ കേന്ദ്ര ബിന്ദു. അല്ലെങ്കില്‍ പിന്നെ സി.പി.എം കത്തോലിക്കാ സഭയുടെ പ്രമുഖ സ്ഥാപനമായ എറണാകുളം ലിസി ആശുപത്രിയുടെ ശസ്ത്രക്രിയാ മുറിയില്‍ നിന്ന് ഡോ. ജോ ജോസഫിനെ അന്വേഷിച്ചു തപ്പിയെടുത്തു കൊണ്ടുവന്നതെന്തിന് ? ഇത്തവണ ന്യൂനപക്ഷ വോട്ട് എങ്ങോട്ടു തിരിയും ? എറണാകുളം ജില്ലയിലെ പരമ്പരാഗത വോട്ടിങ്ങ് രീതി ഇത്തവണയും തുടരുമോ ? ഒരു ‘കത്തോലിക്കാ ഫാക്ടര്‍’ ഇവിടെ നിര്‍ണായകമാകുമോ ? – മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Monday, May 9, 2022

ഇടതു സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ ബാഹ്യ സമ്മര്‍ദം; സ്ഥാനാര്‍ഥിയുടെ പത്രസമ്മേളനത്തില്‍ ഒരു പുരോഹിതന്‍ എങ്ങനെ വന്നു ? ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥി… ഇടതു മുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെ പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഉയര്‍ന്നപ്പോള്‍ ഇടതുപക്ഷ നേതാക്കള്‍ വെറുതേ മിണ്ടാതിരുന്നു. പറയുന്നേടത്തോളം പറയട്ടെ എന്ന മട്ടില്‍. അവസാനം മന്ത്രി പി. രാജീവിന്‍റെ പ്രസ്താവന: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭയെ അനാവശ്യമായി വലിച്ചിഴച്ച് അവഹേളിക്കാനാണ് പ്രതിപക്ഷ ശ്രമം.

ഇടതുപക്ഷം കാത്തിരുന്നത് അതാണ്. സഭയുടെ സഭയുടെ പേരു വരണമെന്നു തന്നെ. ചില പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തോലിക്കാ സഭയുടെ പേരു പറയാതെ വയ്യെന്നായി. രമേശ് ചെന്നിത്തലയെപ്പോലെ പരിചയമുള്ള രാഷ്ട്രീയ നേതാക്കള്‍ വളരെ സൂക്ഷിച്ചു തന്നെ പ്രതികരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു.

ആരെന്തൊക്കെ പറഞ്ഞാലും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭ തന്നെ കേന്ദ്ര ബിന്ദു. അല്ലെങ്കില്‍ പിന്നെ സി.പി.എം കത്തോലിക്കാ സഭയുടെ പ്രമുഖ സ്ഥാപനമായ എറണാകുളം ലിസി ആശുപത്രിയുടെ ശസ്ത്രക്രിയാ മുറിയില്‍ നിന്ന് ഡോ. ജോ ജോസഫിനെ അന്വേഷിച്ചു തപ്പിയെടുത്തു കൊണ്ടുവന്നതെന്തിന് ?

അതെ. സി.പി.എം തൃക്കാക്കരയില്‍ വലിയൊരു പരീക്ഷണത്തിലാണ്. ഇവിടെ 54 ശതമാനം വരും ക്രിസ്ത്യന്‍ വോട്ടുകള്‍. ഇതില്‍ 28 ശതമാനവും സിറിയന്‍ കത്തോലിക്കാ സമുദായക്കാരാണ്. ലത്തീന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സമുദായക്കാര്‍ ബാക്കി.

സി.പി.എമ്മിനും ഇടതു പക്ഷത്തിനും അങ്ങനെയങ്ങു വഴങ്ങാന്‍ കൂട്ടാക്കിയിട്ടില്ലാത്ത ജില്ലയാണ് എറണാകുളം. ജില്ലയുടെ ഹൃദയം തന്നെയാണ് തൃക്കാക്കര. ഐ.ടി ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അധ്യാപകരുമൊക്കെയുള്‍പ്പെടുന്ന ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ താമസിക്കുന്ന പ്രദേശം. ഇവിടേയ്ക്കാണ് സി.പി.എം ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനായ ജോ ജോസഫിനെ അവതരിപ്പിക്കുന്നത്.

പക്ഷെ എപ്പോഴും കോണ്‍ഗ്രസിനോടൊപ്പം നിന്നിട്ടുള്ള തൃക്കാക്കര ഉമാ തോമസിനെ കൈവിടുമോ എന്നതാണു ചോദ്യം. കോണ്‍ഗ്രസ് നേതൃത്വത്തിന് സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നില്ല. പാര്‍ട്ടി അണികളെയും ഇടഞ്ഞു നിന്ന നേതാക്കളെയും ഒറ്റച്ചരടില്‍ കൊണ്ടുവരാനും നേതൃത്വത്തിനു കഴിഞ്ഞിരിക്കുന്നു. എറണാകുളം ജില്ലക്കാരന്‍ തന്നെയായ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്നത്.

സമുദായ പ്രശ്നം മാത്രമല്ല ഈ ഉപതെരഞ്ഞെടുപ്പിലെ വിഷയം. കെ-റെയില്‍ വിഷയത്തിലൂടെ വികസന രാഷ്ട്രീയം മുന്നോട്ടു കൊണ്ടുവരാന്‍ ഇടതുപക്ഷം ശ്രമിക്കുമ്പോള്‍ കെ-റെയിലിന്‍റെ പേരില്‍ വോട്ടു ചോദിക്കാന്‍ ധൈര്യമുണ്ടോ എന്ന് പ്രതിപക്ഷത്തിന്‍റെ മറുചോദ്യം.

അതിനിടയിലാണ് സമുദായ പ്രശ്നം സംസാര വിഷയമാകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ആഞ്ഞടിച്ച ശബരിമല വിഷയം കത്തിപ്പടര്‍ന്നപ്പോള്‍ യു.ഡി.എഫിനു കിട്ടിയത് 20 -ല്‍ 19 സീറ്റ്. വിഷയം ആളിക്കത്തിച്ച ബി.ജെ.പിക്കു കിട്ടിയത് ദയനീയ പരാജയം.

ഇപ്പോള്‍ ക്രിസ്ത്യന്‍-മുസ്ലിം അകല്‍ച്ച കടുപ്പിക്കാന്‍ ബി.ജെ.പി പെടാപ്പാടു പെടുന്നു. കരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിന്‍റെ പിന്തുണ കൊണ്ടേ ഇനി രക്ഷപ്പെടാനാവൂ എന്ന് പി.ജെ.പി നേതാക്കളും കരുതുന്നു. പക്ഷെ പാര്‍ട്ടി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് ഇതൊന്നും യാതൊരു വിധ പ്രതീക്ഷയും നല്‍കുന്നതുമില്ല.

ആം ആദ്മി പാര്‍ട്ടിയും ട്വന്‍റി-ട്വന്‍റിയും മത്സരിക്കുമെന്നു സംസാരമുണ്ടായിരുന്നുവെങ്കിലും അവരും ഇല്ലെന്നായിരിക്കുന്നു. അപ്പോള്‍ പിന്നെ മത്സരം ഉമാ തോമസും ജോ ജോസഫും തമ്മില്‍ തന്നെ.

ശബരിമല വിഷയം മാത്രമല്ല 2014 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സഹായിച്ചത്. രാഹുല്‍ ഗാന്ധിയാകും അടുത്ത പ്രധാനമന്ത്രി എന്ന ചിന്ത ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫ് പെട്ടിയിലേയ്ക്കൊഴുകാന്‍ വഴിയൊരുക്കി. പക്ഷെ 2014 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ നേട്ടം കൊയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയും നേടി.

ഇത്തവണ ന്യൂനപക്ഷ വോട്ട് എങ്ങോട്ടു തിരിയും ? എറണാകുളം ജില്ലയിലെ പരമ്പരാഗത വോട്ടിങ്ങ് രീതി ഇത്തവണയും തുടരുമോ ? ഒരു ‘കത്തോലിക്കാ ഫാക്ടര്‍’ ഇവിടെ നിര്‍ണായകമാകുമോ ?

പ്രചാരണം കടുത്തു തുടങ്ങിയിരിക്കുന്നു…

-ചീഫ് എഡിറ്റര്‍

More News

സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി. തിരക്കഥയുടെ പകർപ്പിന്റെ ചിത്രം പങ്കുവച്ച് മുരളി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. എൽ 2: റെഡി ഫോർ ലോഞ്ച് എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. സംവിധായകൻ പൃഥ്വിരാജും ചിത്രത്തിന് കമന്റുമായി എത്തി. 2023ൽ ചിത്രീകരണം തുടങ്ങുമെന്ന സൂചനയും പൃഥ്വി നൽകുന്നു. 2019–ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫർ. 200 കോടി ക്ലബിൽ കയറിയ ചിത്രം നിലവിൽ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്. ചിത്രത്തിന്റെ രണ്ടാം […]

പൃഥ്വിരാജ് നായകനായി എത്തിയ ജന ഗണ മന ജൂൺ 2ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ആസ്വദിക്കാം. പൃഥ്വിരാജ്–സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മംമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്‍, ശാരി, ധ്രുവൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. രണ്ട് ഭാഗങ്ങളായാണ് ജന ഗണ മന ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ […]

പാലക്കാട്: പുതിയ ബൈക്ക് വാങ്ങി സുഹൃത്തുക്കളെ കാണിച്ച് തിരിച്ചുവരുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് ബൈക്ക് ഉടമയായ 19 കാരൻ ഷാജഹാൻ മരിച്ചത്. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെയും ഫസീലയുടെയും മകനാണ്. ഒറ്റപ്പാലം പത്തൊമ്പതാം മൈലിലാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന കാറുമായാണ് ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല.

തൊടുപുഴ: തൊടുപുഴയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരൻ മരിച്ചു. ഇന്നലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. കരിമണ്ണൂർ, മുളപ്പുറം ഇന്തുങ്കൽ പരേതനായ ജെയിസന്റെ മകൻ റയാൻ ജോർജാണ് മരിച്ചത്. പഴയ വീടിന്റെ മേൽക്കൂര പൊളിച്ച് മാറ്റിയതിനെ തുടർന്ന് മഴയിൽ കുതിർന്നു നിന്ന ഭിത്തി കളിക്കുകയായിരുന്ന റയാന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു.

തൊടുപുഴ: വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരന് മരിച്ചു. കരിമണ്ണൂർ, മുളപ്പുറം ഇന്തുങ്കൽ പരേതനായ ജെയിസന്റെ മകൻ റയാൻ ജോർജാണ് മരിച്ചത്. ഇന്നലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പഴയ വീടിന്റെ മേൽക്കൂര പൊളിച്ച് മാറ്റിയതിനെ തുടർന്ന് മഴയിൽ കുതിർന്നു നിന്ന ഭിത്തി കളിക്കുകയായിരുന്ന റയാന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്: തകർന്ന് വീണ കൂളിമാട് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാനുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ നിർദ്ദേശം തള്ളി പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം നിർമാണം തുടങ്ങിയാൽ മതിയെന്ന് മന്ത്രിയുടെ നിർദ്ദേശം. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. അതേസമയം, പാലത്തിന്റെ തകർന്ന് വീണ ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങിയേക്കും. കൂളിമാട് പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യമുൾപ്പെടെ അന്വേഷണ വിധേയമെന്ന് മന്ത്രി മുഹമ്മദ് […]

തിരുവനന്തപുരം: മെയ് മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം തുടങ്ങിയെന്ന് ധനമന്ത്രി . പെൻഷൻ നൽകാൻ 754.256 കോടി രൂപ അനുവദിച്ചു. 49.41 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 56.08 ലക്ഷം പേർക്ക് 858.87 കോടി രൂപയാണ് വിതരണം ചെയ്യുക.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കും. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഹൈക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ഹർജി നൽകുക. അതേസമയം, കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.

തിരുവനന്തപുരം: മെയ് മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ 754.256 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോർഡ് പെൻഷൻ പെൻഷൻ നൽകാൻ അനുവദിച്ചത് 104.61 കോടി രൂപ. 49.41 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 56.08 ലക്ഷം പേർക്ക് 858.87 കോടി രൂപയാണ് വിതരണം ചെയ്യുക. പെൻഷൻ വിതരണം തുടങ്ങിയെന്ന് ധനമന്ത്രി.

error: Content is protected !!