ബെംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിൻറെ സംസ്കാരം നാളെ. അമേരിക്കയിലുള്ള മകളെത്തിയ ശേഷമാമാകും സംസ്കാരം നടക്കുക. അച്ഛൻ രാജ്കുമാറിൻറെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിൻറെയും സംസ്കാരം നടക്കുക.
അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. കർണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നൽകിയിരുന്നത്. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം.
കർണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നൽകിയിരുന്നത്. ഒപ്പം മൈസൂരിൽ ‘ശക്തിദാ’മ എന്ന വലിയ സംഘടനയും അവിടെ പെൺകുട്ടികളെ സംരക്ഷിക്കുകയും ചെയ്തിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഉച്ചക്കായിരുന്നു പുനീതിൻറെ അന്ത്യം.
വെള്ളിയാഴ്ച രാത്രി മുതൽ പുനീതിൻറെ ആരോഗ്യം മോശമായിരുന്നു. എന്നിട്ടും രാവിലെ ജിമ്മിലെത്തി പതിവുപോലെ വർക്കൗട്ട് ചെയ്യുകയായിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്.