മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ യൂസഫ് ഹുസൈന്‍ അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. യൂസഫ് ഹുസൈന്‍റെ മരുമകനും പ്രശസ്‍ത സംവിധായകനുമായ ഹന്‍സല്‍ മെഹ്‍തയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
തന്‍റെ 2013 ചിത്രം 'ഷഹീദ്' സാമ്പത്തിക പ്രതിസന്ധിയില്‍ ചിത്രീകരണം നിലച്ച സമയത്ത് സഹായവുമായെത്തിയ ഭാര്യാപിതാവിനെ അനുസ്‍മരിച്ച് ഹന്‍സല്‍ മെഹ്‍ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത കുറിപ്പ് ശ്രദ്ധേയമാണ്.
RIP Yusuf Husain. pic.twitter.com/laP0b1U732
— Hansal Mehta (@mehtahansal) October 29, 2021
ഷഹീദിന്‍റെ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പണം തീര്‍ന്നുപോയെന്നും സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ കരിയര്‍ അവസാനിച്ചുവെന്ന് തോന്നിയ സമയമായിരുന്നു അതെന്നും ഹന്‍സല്‍ മെഹ്‍ത പറയുന്നു. "അപ്പോഴാണ് അദ്ദേഹം എന്നെ കാണാനെത്തിയത്.
എനിക്കൊരു സ്ഥിരനിക്ഷേപം ഉണ്ട്. നീ അത്രയധികം കഷ്‍ടപ്പെടുന്നുണ്ടെങ്കില്‍ ആ പണം കൊണ്ട് മറ്റ് ഉപകാരങ്ങളൊന്നുമില്ല. അദ്ദേഹം ഒരു ചെക്ക് എഴുതി. അങ്ങനെ ഷഹീദ് പൂര്‍ത്തിയായി. അതായിരുന്നു യൂസഫ് ഹുസൈന്‍. ഭാര്യാപിതാവ് ആയിരുന്നില്ല, പിതാവ് തന്നെയായിരുന്നു അദ്ദേഹം എനിക്ക്", ഹന്‍സല്‍ മെഹ്‍ത കുറിച്ചു.
അഭിഷേക് ബച്ചന്‍, മനോജ് ബാജ്‍പേയ്, പൂജ ഭട്ട് തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖര്‍ യൂസഫ് ഹുസൈന് ആദരാഞ്ജലികളുമായി എത്തിയിട്ടുണ്ട്. 2003 ചിത്രം കുച്ച് നാ കഹോ, റിലീസ് ആവാനിരിക്കുന്ന ബോബ് ബിശ്വാസ് എന്നിവയില്‍ യൂസഫ് ഹുസൈനൊപ്പം അഭിനയിച്ചിട്ടുണ്ട് അഭിഷേക്. ധൂം 2, റയീസ്, റോഡ് ടു സംഗം തുടങ്ങിയവയാണ് യൂസഫ് ഹുസൈന്‍ ശ്രദ്ധ നേടിയ ചിത്രങ്ങള്‍.
#RIP Yusuf ji. We worked together in several films starting with Kuch na kaho and lastly on Bob Biswas. He was gentle, kind and full of warmth. Condolences to his family. ?? pic.twitter.com/6TwVnU0K8y
— Abhishek Bachchan (@juniorbachchan) October 30, 2021