മകൾ എത്തിയില്ല, പുനീത് രാജ്കുമാറിന്റെ സംസ്കാരം നാളെ; കർണാടകത്തിൽ മറ്റന്നാൾ വരെ ദുഃഖാചരണം

New Update

publive-image

ബംഗളൂരു: ഇന്നലെ അന്തരിച്ച കന്നഡ ചലച്ചിത്രതാരം പുനീത് രാജ്‍കുമാറിന്‍റെ ശവസംസ്‍കാര ചടങ്ങുകള്‍ നാളെ നടക്കും. മകൾ വന്തിക അമേരിക്കയിൽ നിന്നെത്താൻ വൈകുന്നത് കൊണ്ടാണ് സംസ്കാര ചടങ്ങുകൾ മാറ്റിയത്. ഇന്ന് വൈകുന്നേരം സംസ്കാരം നടക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

Advertisment

മാതാപിതാക്കളായ ഡോ: രാജ്‍കുമാറിന്‍റെയും പര്‍വ്വതമ്മയുടെയുമൊക്കെ ഭൗതികദേഹം അടക്കം ചെയ്ത കണ്ഡീരവ സ്റ്റുഡിയോയിലാണ് ചടങ്ങുകള്‍ നടക്കുക. പൊതുദർശനമുള്ള കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്.

ജൂനിയർ എൻടിആർ, പ്രഭു ദേവ, മഹേഷ് ബാബു, യാഷ് അടക്കം സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. കർണാടകത്തിൽ മറ്റന്നാൾ വരെ ദുഃഖാചരണമാണ്. കനത്ത പൊലീസ് സുരക്ഷാ വലയത്തിലാണ് ബംഗളൂരു നഗരവും വിശേഷിച്ച് കണ്‍ഡീരവ സ്റ്റേഡിയവും.

cinema
Advertisment