തീയേറ്റർ ഉടമകൾക്ക് താൽകാലിക ആശ്വാസം: വിനോദ, കെട്ടിട നികുതികളിൽ ഇളവ്

New Update

publive-image

തിരുവനന്തപുരം: തീയേറ്റർ തുറക്കുന്നതിലെ പ്രതിസന്ധികൾക്ക് താൽകാലിക ആശ്വാസം. സിനിമാ ടിക്കറ്റിൽ ചുമത്തുന്ന വിനോദ നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. 2021 ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് ഇളവ്. കൂടാതെ തീയേറ്റർ അടഞ്ഞു കിടന്ന സമയത്തെ വൈദ്യുതി ഫിക്‌സഡ് ചാർജിൽ 50% ഇളവ് നൽകാനും കെട്ടിട നികുതി ഒഴിവാക്കാനും തീരുമാനമായി.

Advertisment

എന്നാൽ തീയേറ്ററിനുള്ളിൽ പകുതി സീറ്റിൽ മാത്രം പ്രവേശനമെന്ന നിബന്ധന തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിന്റെതാണ് തീരുമാനം. തീയേറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്ന് തീയേറ്റർ ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ കൊറോണ നിയന്ത്രണങ്ങളിലും കൂടുതൽ ഇളവുകൾ സർക്കാർ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു ഡോസ് വാക്‌സിനെടുത്തവർക്കും തീയേറ്ററിൽ പ്രവേശിക്കാൻ അനുമതി നൽകി. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാമെന്നും പുതിയ മാർഗ നിർദേശങ്ങളിൽ പറയുന്നു.

NEWS
Advertisment