പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മുംബൈ: ബോളിവുഡിലെ വിഖ്യാത ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലഹിരി അന്തരിച്ചു. 69 വയസായിരുന്നു. റെയിൽവേ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചതെന്ന് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു

Advertisment

കഴിഞ്ഞ വർഷം, കോവിഡ് ബാധയെ തുടർന്ന് അദ്ദേഹത്തിനെ ബ്രീച് കാൻഡി ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും, അധികം വൈകാതെ ഡിസ്ചാർജ് ചെയ്യപ്പെട്ടിരുന്നു. 1970-80 കാലഘട്ടത്തിൽ, കിടിലൻ പാട്ടുകളുമായി ബോളിവുഡിനെ നൃത്തം ചെയ്യിച്ച ഗായകനാണ് ബപ്പി ലഹിരി.

സ്വർണാഭരണങ്ങളോടുള്ള ഭ്രമം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ചൽത്തേ ചൽത്തേ ,ഡിസ്കോ ഡാൻസർ, ബംബൈ സേ ആയാ മേരാ ദോസ്ത്’ തുടങ്ങിയ ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.

Advertisment