മയക്കുമരുന്ന് കേസ്; റാണാ ദഗുബാട്ടി, രാകുല്‍ പ്രീത്‌ സിങ്‌, രവി തേജ എന്നിവർക്ക് എതിരെ എൻസിബി നോട്ടീസ്

author-image
ഫിലിം ഡസ്ക്
New Update

publive-image

മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബാഹുബലി താരം റാണാ ദഗുബാട്ടി, രാകുല്‍ പ്രീത്‌ സിങ്‌, രവി തേജ എന്നിവർക്ക് നാര്‍ക്കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്. സെപ്‍തംബര്‍ എട്ടിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

Advertisment

അടുത്തിടെ തെലങ്കാനയില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങള്‍ക്ക് വിതരണം ചെയ്യാനായിരുന്നു എന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ്. കള്ളപ്പണക്കേസിലും റാണാ ദഗുബാട്ടി, രാകുല്‍ പ്രീത്‌ സിങ്‌,രവി തേജയെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയും ആവശ്യപ്പെട്ടിരുന്നു.

സെപ്‍തംബര്‍ എട്ടിന് ഹാജരാകാനാണ് എൻസിബി റാണാ ദഗുബാട്ടി, രാകുല്‍ പ്രീത്‌ സിങ്‌,രവി തേജ എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റൊരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സംവിധായകൻ പുരി ജഗനാഥിനെ ഇഡിയും ചോദ്യം ചെയ്യുന്നുണ്ട്.

കേസിലും റാണ ദഗുബാട്ടിയെയും രാകുല്‍ പ്രീതിനെയും രവി തേജയെയും ഇഡി ചോദ്യം ചെയ്യും. രാകുലിനോട് സെപ്‍തംബര്‍ ആറിനും റാണാ ദഗുബാട്ടിയയോട് എട്ടിനും രവി തേജയോട് ഒമ്പതിനും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ചാര്‍മി കൗര്‍, നവദീപ്, മുമൈദ് ഖാൻ എന്നിവരെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

cinema
Advertisment