ബോഡി ബിൽഡർ അർജ്ജുൻ ചന്ദ്രനെ ആദരിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പെരുമ്പാവൂർ: ശരീരസൗന്ദര്യ മത്സരത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച കൂവപ്പടി സ്വദേശി ബോഡി ബിൽഡർ അർജ്ജുൻ ചന്ദ്രനെ കൊരുമ്പശ്ശേരിയിലെ ബിജെപി പ്രവർത്തകർ ആദരിച്ചു. വാർഡുതല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ആദരം.

ജില്ലാതലത്തിൽ മിസ്റ്റർ കേരള മത്സരത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ മികച്ച പ്രകടനത്തിന് ആദ്യത്തെ അഞ്ചുപേരിൽ ഒരാളായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു അർജ്ജുൻ ചന്ദ്രൻ. ചന്ദ്രൻ - രേണുക ദമ്പതികളുടെ മകനാണ്.

publive-image

കെ.കെ. വിജയന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പറും ബിജെപി പ്രവർത്തകയുമായ സന്ധ്യ രാജേഷ് പൊന്നാട ചാർത്തി, മെമെന്റോ സമ്മാനിച്ചു. ചടങ്ങിൽ മുൻ പഞ്ചായത്തംഗം ഹരിദാസ് നാരായണൻ, സുധീർ ഹരിഹരൻ, കലാമണ്ഡലം അമ്പിളി തുടങ്ങിയവർ സംബന്ധിച്ചു. സാജു നെടുമ്പുറം, സുനിൽ വ്യാസ, പ്രവീൺകുമാർ മുണ്ടയ്ക്കാട് എന്നിവർ നേതൃത്വം നൽകി.

Advertisment