/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
കോടനാട്: പൂനെയിൽ നടന്ന അന്തരാഷ്ട്ര ശരീരസൗന്ദര്യ മത്സരത്തിൽ ഒരു നാടിനാകെ അഭിമാനമായി മാറിക്കൊണ്ട് ഒരേസമയം സ്വർണ്ണമെഡലോടെ മിസ്റ്റർ ഇന്ത്യയായും വെങ്കലം നേടി മിസ്റ്റർ യൂണിവേഴ്‌സ് ആയും തിരഞ്ഞെടുക്കപ്പെട്ട കൊടുവേലിപ്പടി സ്വദേശി പുത്തൻകുടി ആൽബർട്ട് വിൽസനെ കോടനാട് പോലീസ് ആദരിച്ചു.
വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് സർക്കിൾ ഇൻസ്‌പെക്ടർ സജി മർക്കോസ് ആൽബർട്ടിന് മൊമെന്റോ നൽകി. സ്ഥിരോത്സാഹത്തിലൂടെ ആൽബർട്ടിനെ പരിശീലിപ്പിച്ചെടുത്തത്തിലൂടെ ഇന്ത്യൻ ബോഡി ബിൽഡിംഗ് ആന്റ് ഫിറ്റ്നസ് ഫെഡറേഷൻ
അന്താരാഷ്ട്ര നിലവാരമുള്ള കോച്ച് ആയി അംഗീകരിച്ച, വല്ലം ഫോക്കസ് ഫിറ്റ്നസ് സെന്റർ ഉടമയും, കൂവപ്പടി സ്വദേശിയുമായ സായി കൃഷ്ണയേയും ചടങ്ങിൽ ആദരിച്ചു. സബ്ബ് ഇൻസ്‌പെക്ടർമാരായ പുഷ്പരാജ്, രാജേന്ദ്രൻ, എൽദോസ് തുടങ്ങിയവർ പങ്കെടുത്തു.