സംസ്കൃത സർവ്വകലാശാലയിൽ ഡോ. സാവിത്രി നമ്പൂതിരിപ്പാടിന്റെ പ്രഭാഷണം 28 ന്

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഈ വർഷം മുതൽ ആരംഭിക്കുന്ന വിശിഷ്ട പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണം, അമേരിക്കയിലെ മിഷിഗൺ സർവ്വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സാവിത്രി നമ്പൂതിരിപ്പാട് ഏപ്രിൽ 28 ന് രാവിലെ 11ന് കാലടി മുഖ്യകാമ്പസിലെ ലാങ്ഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടക്കും.

മലയാളം വിഭാഗം അധ്യക്ഷ ഡോ. വി. ലിസി മാത്യു അധ്യക്ഷയായിരിക്കും. ഡോ. വത്സലൻ വാതുശേരി, ഡോ. നിനിത ആർ. എന്നിവർ പ്രസംഗിക്കും. ഇന്ത്യയ്ക്കകത്തും പുറത്തുമുളള പ്രഗത്ഭരായ അക്കാദമിക് വിദഗ്ദ്ധർ, കലാകാരന്മാർ, ചിന്തകർ എന്നിവരെ പ്രഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും സർവ്വകലാശാല സമൂഹവുമായി സംവദിക്കാൻ ക്ഷണിക്കുന്നതിനുളള വേദിയായാണ് വിശിഷ്ട പ്രഭാഷണ പരമ്പര വിഭാവനം ചെയ്തിരിക്കുന്നതെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment