സംസ്കൃത സർവ്വകലാശാല യൂണിയൻ കലോത്സവം: പോസ്റ്റർ പ്രകാശിപ്പിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കാലടി:ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല യൂണിയൻ കലോത്സവത്തിന് മുന്നോടിയായുളള പോസ്റ്റർ പ്രകാശനം കേരള സംസ്ഥാന ബാംബൂ കോർപറേഷൻ ചെയർമാൻ ടി. കെ. മോഹനൻ നിർവഹിച്ചു.

പഴയ കാല കലോത്സവ അനുഭവങ്ങൾ യൂണിയൻ ഭാരവാഹികളുമായി ടി. കെ. മോഹനൻ പങ്ക് വച്ചു. ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ കെ. വി. അഭിജിത്ത്, സർവ്വകലാശാല യൂണിയൻ ചെയർപേഴ്സൺ അഹമ്മദ് കാസ്ട്രോ, സർവ്വകലാശാല യൂണിയൻ കൗൺസിലർമാരായ കാർത്തിക സുനിൽ, മിത്ര മധു ബി., അബ്ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.

publive-image

ഒൻപത് സെന്ററുകളിൽ നിന്നും അഞ്ഞൂറിലധികം പ്രതിഭകൾ പങ്കെടുക്കുന്ന സർവ്വകലാശാല യൂണിയൻ കലോത്സവം മെയ് 11, 12, 13 ദിവസങ്ങളിൽ സംസ്കൃത സർവ്വകലാശാല മുഖ്യ ക്യാമ്പസ്സിൽ നടക്കും.

അഡ്വ. കെ. കെ. ഷിബു സംഘാടക സമിതി ചെയർമാനും കെ. വി. അഭിജിത്ത് ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് സർവ്വകലാശാല യൂണിയൻ കലോത്സവത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Advertisment