ശങ്കരകൃതികളാൽ സംഗീത സുരഭിലമാക്കി സംസ്കൃത സർവ്വകലാശാലയിൽ 'സംഗീതസപര്യ'

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശ്രീ ശങ്കരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംഗീതവിഭാഗം വിദ്യാർത്ഥിനികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച സംഗീതസപര്യയിൽ നിന്ന്

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശ്രീ ശങ്കരജയന്തി ആഘോഷങ്ങളെ സംഗീത സുരഭിലമാക്കി സർവ്വകലാശാലയിലെ സംഗീത വിഭാഗം വിദ്യാർത്ഥിനികളും അധ്യാപകരും ചേർന്ന് ശങ്കരകൃതികളെ ആസ്പദമാക്കി അവതരിപ്പിച്ച ‘സംഗീതസപര്യ’ ശ്രദ്ധേയമായി.

ഗണേശപഞ്ചരത്നം, അന്നപൂർണ്ണാഷ്ടകം, ശിവപഞ്ചാക്ഷര സ്തോത്രം, ഭജഗോവിന്ദം എന്നീ ശങ്കരകൃതികളുടെ സംഗീതാവിഷ്കാരം സർവ്വകലാശാല കാലടി മുഖ്യ കേന്ദ്രത്തിലെ യൂട്ടിലിറ്റി സെന്ററിലുളള സെമിനാർ ഹാളിൽ നടന്നത്.

സംഗീത വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിനികളായ കെ. ആർ. ആര്യദത്ത, വിഷ്ണുപ്രഭ, എം. എഫിൽ. വിദ്യാർത്ഥിനികളായ ഗോപിക എസ്., മീര ആർ., എം. എ. രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനി അഞ്ജലി എസ്. ഭട്ട്, അധ്യാപകരായ അനന്തുലാൽ (വയലിൻ), അരുൺകുമാർ പി. (മൃദംഗം) എന്നിവർ സംഗീതസപര്യയിൽ പങ്കെടുത്തു.

Advertisment