പുതിയകാലത്തിന്റെ സാങ്കേതികവളർച്ച പരിചയപ്പെടുത്തി 'ഒക്ടൈൻ -2022' നാഷണൽ ടെക്നിയ്ക്കൽ ഫെസ്റ്റ് കാലടിയിൽ നടന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ഒക്ടൈൻ 2022-ശില്പശാലയിൽ, ലോകോത്തര വാഹനനിർമ്മാതാക്കൾ തങ്ങളുടെ ആധുനിക വാഹനങ്ങൾ വിദ്യാർത്ഥികൾക്കുമുമ്പിൽ പ്രദർശിപ്പിച്ചപ്പോൾ

കാലടി: എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി അതിനൂതന സാങ്കേതിക വൈദഗ്ദ്ധ്യങ്ങളുടെ കാഴ്ചകളൊരുക്കി 'ഒക്ടൈൻ -2022' നാഷണൽ ടെക്നിയ്ക്കൽ ഫെസ്റ്റ് കാലടിയിൽ നടന്നു. ആദിശങ്കര എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഇതോടനുബന്ധിച്ച് നടന്ന ശില്പശാലയിൽ ബിഎംഡബ്ളിയു, ഡുക്കാറ്റി എന്നിവരുടെ പ്രദർശനവും ഉണ്ടായിരുന്നു. ആലുവാ തോട്ടുമുഖത്തെ വി.ബി.ജി. കൺസൾട്ടിംഗ് എൻജിനീയറിംഗ് മാനേജിംഗ് പാർട്ട്ണർ കെ.ബി. വിനോദ്‌കുമാർ ഉദ്‌ഘാടനം ചെയ്തു.

publive-image

വിവിധ എൻജിനീയറിംഗ് കോളേജുകളിൽ നിന്നും ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു. പ്രിൻസിപ്പാൾ ഡോ. വി. സുരേഷ് കുമാർ, മെക്കാനിക്കൽ വിഭാഗം മേധാവി പ്രൊഫ. കെ.ടി. സുബ്രഹ്മണ്യൻ, സീനിയർ അസോസിയേറ്റ് ഡയറക്ടർ ഡോ. ജേക്കബ്ബ് ജോർജ്, പ്രൊഫ. എസ്. ഗൗതം എന്നിവർ പ്രസംഗിച്ചു.

വിദ്യാർത്ഥികളായ അജിത് ജോസഫ്, ജോയൽ ജോസ്, എസ്. വിശാൽ, എ. ശ്രീഹരി, ആദർശ് വി. കുമാർ, കെ.ആർ. അഭിഷേക്, വിഷ്ണു രഘുനാഥ്, കെ. അശ്വിൻ എന്നിവർ നേതൃത്വം നൽകി.

ഓവ്ൺട്രപൃയ്ണർ ചലഞ്ചിൽ പൂന ട്രിനിറ്റി കോളേജിലെ ഋത്വിക് മെഹങ്കെയും, റോബോവാർ മത്സരത്തിൽ കോയമ്പത്തൂർ ബന്നാരിയമ്മൻ എൻജിനീയറിംഗ് കോളേജലെ ജയറാം, ഭുവനേശ്വരാജ് എന്നിവരും വിജയികളായി.

Advertisment