/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
പെരുമ്പാവൂർ: കൂവപ്പടി ഗണപതി വിലാസം ഹൈസ്‌കൂളിന്റെ മൈതാനത്തു നിന്നും ബേസിൽ ബെന്നി കാൽപ്പന്തുകളിയിലെ പുതിയ കളിയടവുകൾ പഠിയ്ക്കാനയി തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്‌കൂളിൽ പ്രവേശനം ലഭിച്ച് പോകുകയാണ്.
കൂടാലപ്പാട് മൂലൻ ബെന്നിയുടെയും ജിഷയുടെയും മകനായ ബേസിലിന്റെ ഇടതു വിംഗിലെ കളിവേഗം സെലക്ഷൻ ട്രയൽസ് വേളയിൽ പ്രശസ്ത കോച്ച് ചാത്തുണ്ണി മാസ്റ്ററുടെയും ഐ.എം. വിജയന്റെയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്പോർട്ട്സ് സ്‌കൂളിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുങ്ങിയത്.
ഫുട്ബോൾ കോച്ച് ടി.കെ. ചാത്തുണ്ണിയ്ക്കൊപ്പം ബേസിൽ ബെന്നി
എഴുന്നൂറോളം കുട്ടികൾ തിരുവന്തപുരത്തു വച്ച് നടത്തിയ ടാലന്റ് ഹണ്ടിൽ പങ്കെടുത്തിരുന്നു. മൈതാനത്തിന്റെ ഇടതുവശം ചേർന്നുള്ള ബേസിലിന്റെ മിന്നൽ പ്രകടനം മികച്ചതെന്ന് വിലയിരുത്തപ്പെട്ടു. അങ്ങനെയാണ് 10 പേരുടെപ്രവേശന ലിസ്റ്റിലേക്ക് ബേസിൽ യോഗ്യത നേടിയത്. ജി.വി രാജയിൽ 9-ാം ക്ലാസ്സിൽ ചേർന്ന് പഠിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ബേസിൽ.