/sathyam/media/post_attachments/E723PgZLfUVHqXQ87e9P.jpg)
മൂവാറ്റുപുഴ: തന്നെ ഫോണ്‍ വിളിച്ചു യാത്ര പറഞ്ഞ് മരണത്തിലേയ്ക്ക് കടന്നുപോയ പ്രിയ സഹപ്രവര്‍ത്തകനെ കാണാന്‍ ഉമ്മന്‍ ചാണ്ടിയെത്തി. രോഗക്കിടക്കയില്‍ വച്ച് ആരോഗ്യം വഷളായെന്നറിഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ വിളിച്ച് 'സാറേ ഞാന്‍ പോകുവാ...' ണെന്ന് പറഞ്ഞ് യാത്ര പറഞ്ഞ് മരണത്തിനു കീഴടങ്ങിയ ഡികെടിഎഫ് സംസ്ഥാന പ്രസിഡന്‍റ് ജോയി മാളിയേക്കലിന്‍റെ ചേതനയറ്റ ശരീരത്തിനു മുമ്പില്‍ ജോയിയുടെ ഏറ്റവും പ്രിയങ്കരനായ നേതാവ് ഉമ്മന്‍ ചാണ്ടി അല്‍പനേരം കൈകള്‍ കൂപ്പിനിന്നു.
/sathyam/media/post_attachments/YnQX6L8yfAcqE7fkRJ0P.jpg)
തനിക്കേറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് അനുശോചന പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാര്‍ട്ടി ഏല്‍പിക്കുന്ന ചുമതലകള്‍ നൂറു ശതമാനം ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കുന്ന നേതാവായിരുന്നു ജോയി മാളിയേക്കലെന്ന് അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/fuYId7fZdsZaSfiIJ4lI.jpg)
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മടക്കത്താനത്തെ വസതിയില്‍ ആരംഭിച്ച സംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം ഡീന്‍ കുര്യാക്കോസ് എംപി, അഡ്വ. മാത്യു കുഴല്‍നാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തിലായിരുന്നു കദളിക്കാട് വിമലമാതാ പള്ളിയിലേയ്ക്കുള്ള വിലാപയാത്ര. സംസ്കാര ശുശ്രൂകള്‍ക്കു ശേഷം മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അനുശോചന യോഗവും ചേര്‍ന്നു.
/sathyam/media/post_attachments/F2NaeIJOS05w7bZ7K7Mx.jpg)
അനുശോചന യോഗത്തിലും വസതിയിലുമായി പ്രിയ സഹപ്പവര്‍ത്തകന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, ആന്‍റോ ആന്‍റണി എംപി, ബെന്നി ബഹനാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, കെ ബാബു, ഉമാ തോമസ്, പിസി വിഷ്ണുനാഥ്, റോജി എം ജോണ്‍, പി.ജെ ജോസഫ്, ടി.ജെ വിനോദ്, എല്‍ദോസ് കുന്നപ്പള്ളി, കോണ്‍ഗ്രസ് നേതാക്കളായ കെ.സി ജോസഫ്, ജോസഫ് വാഴയ്ക്കന്‍, ഡൊമിനിക് പ്രസന്‍റേഷന്‍, ഡിസിസി പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് ഷിയാസ്, ടോണി ചമ്മിണി, യുഡിഎഫ് നേതാക്കളായ അഡ്വ. ജോണി നെല്ലൂര്‍, പിസി തോമസ്, കോതമംഗലം രൂപതാധ്യക്ഷന്‍, വൈദികര്‍, തുടങ്ങി സമൂഹത്തിന്‍റെ നാനാ തുറകളില്‍ നിന്നായി നൂറു കണക്കിനാളുകളാണ് ചടങ്ങില്‍ സംബന്ധിച്ചത്. വന്‍ ജനാവലിയാണ് ചടങ്ങുകളില്‍ സംബന്ധിച്ചത്.