/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
കൊച്ചി:പ്രശസ്ത പ്രോഡക്റ്റ് ഡിസൈനറായ ആർടിസ്റ്റ് ബ്രിജേഷ് ദേവറെഡ്‌ഡി ഒരുക്കുന്ന ഹൈപ്പ് ദി ബീസ്റ്റ് സോളോ എക്സിബിഷൻ ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് ഗാലറിയിൽ ആരംഭിക്കുകയാണ്. ഓഗസ്റ്റ് 9 മുതൽ നവംബർ 30 വരെ നീണ്ടുനിൽക്കുന്ന പ്രദർശനം
എല്ലാ ദിവസവും വൈകിട്ട് 5:30 നാണ് ആരംഭിക്കുക.
ഫാഷനബിൾ ഉൽപ്പന്നങ്ങളായ വസ്ത്രങ്ങളും ഷൂകളും സ്വന്തമാക്കുന്നതിൽ അങ്ങേയറ്റം താല്പര്യമുള്ള ഹൈപ്ബീസ്റ്റ്കളെയാണ് ഈ പ്രദർശനം ലക്ഷ്യം വെക്കുന്നത്. ഡൂഡിൽ ചിത്രങ്ങൾ അലേഖനം ചെയ്ത സ്നിക്കർസ്, വസ്ത്രങ്ങൾ ഒക്കെയാണ് ഇവിടെ ഫാഷൻ പ്രേമികളെ കാത്തിരിക്കുന്നത്. പ്രൊഡക്റ്റ് ഡിസൈനിങ്ങിൽ ബിരുദധാരിയായ ബഹുമുഖ പ്രതിഭയുമായ ബ്രിജേഷ് ദേവറെഡ്ഡിയാണ് ഈ പ്രദർശനം ഒരുക്കുന്നത്.
2013-ൽ തിരുവനന്തപുരത്തെ ലാ ഗാലറി 360-ൽ ഒരു സോളോ ഷോയും 2014 ചെന്നൈയിലെ ദക്ഷിണചിത്രയിൽ മറ്റൊരു സോളോ ഷോയും 2015ൽ ലളിതകലാ അക്കാദമിയിൽ മറ്റൊരു സോളോ ഷോയും ആയിരുന്നു അദ്ദേഹത്തിന്റെ മറ്റു പ്രദർശനങ്ങൾ.
ആദ്യത്തെ കേരള മ്യൂറൽ ആർട്ട് ഗ്രൂപ്പ് ഷോയും ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ആർട്ടിസ്റ്റ് എക്സിബിഷനും, കൽക്കി സുബ്രഹ്മണ്യത്തിന്റെ പീസ് ബൈ പീസ് എക്സിബിഷനും തുടങ്ങി നിരവധി ഇവെന്റുകൾ സംഘടിപ്പിച്ച് തന്റെ മികവ് തെളിയിച്ച ക്യൂറേറ്ററായ ലത കുര്യൻ രാജീവാണ് ഹൈപ്പ് ദി സോളോ യുടെയും ക്യൂറേറ്റർ. കേരള ലളിതകലാ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗം കൂടിയാണ് ലത കുര്യൻ രാജീവ്.