ഫഹദ് ഫാസില്‍ ഇനി 3.15 കോടിയുടെ ലംബോര്‍ഗിനി ഉറൂസില്‍ 305 കി.മി വേഗതയില്‍ പറക്കും - ഈ വര്‍ഷം താരം സ്വന്തമാക്കുന്ന രണ്ടാമത്തെ ആ‍ഡംബര വാഹനം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: യുവനടന്‍ ഫഹദ് ഫാസില്‍ ഇനി 3.15 കോടിയുടെ ലംബോര്‍ഗിനി ഉറൂസില്‍ 305 കിലോമീറ്റര്‍ വേഗതയില്‍ പറക്കും. കഴിഞ്ഞ ദിവസമാണ് ഉറൂസ് എന്ന ആഡംബര വാഹനം ഫഹദ് ആലപ്പുഴ ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ മലയാള താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തുകയുടെ ആഡംബര വാഹനം സ്വന്തമായുള്ള താരങ്ങളുടെ പട്ടികയില്‍ ഒന്നാം നിരയിലെത്തിയിരിക്കുകയാണ് ഫഹദ്.

Advertisment

ആഗോള തലത്തില്‍ തന്നെ ലംബോര്‍ഗിനിയുടെ ടോപ് സെല്ലിംങ്ങ് മോഡലായ ഉറൂസിന് നാല് ലിറ്ററിന്‍റെ ട്വിന്‍ ടര്‍ബോ വി - 8 എന്‍ജിനാണുള്ളത്. സുരക്ഷ കൂടും. 650 ബിഎച്ച്പി ആണ് പവര്‍. 850 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുണ്ട്.

സ്പോര്‍ട്സ് കാറിന്‍റെയും എസ്‌യുവിയുടെയും സവിശേഷതകള്‍ സമ്മേളിക്കുന്ന ഉറൂസില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ‍ഡ്രൈവിംഗ് മോഡുകളുമുണ്ട്.

ഉറൂസുകൂടി എത്തിയതോടെ ഫഹദിന്‍റെ വാഹനശേഖരത്തിന്‍റെ കരുത്ത് ഏത് വാഹനപ്രേമികളെയും കൊതിപ്പിക്കുന്നതായി മാറുകയാണ്. പോര്‍ഷെയുടെ സ്റ്റൈലിഷ് മോഡലായ 911 കരേര എസ്, ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെല്‍ഫെയര്‍ എന്നിവയും ഫഹദിനുണ്ട്. ഈ വര്‍ഷം തന്നെയാണ് വെല്‍ഫെയര്‍ സ്വന്തമാക്കിയത്.

മലയാള താരങ്ങളിലെ അറിയപ്പെടുന്ന വാഹന പ്രേമികളിലൊരാള്‍ കൂടിയാണ് ഫഹദ്. പൃഥ്വിരാജിനേപ്പോലുള്ളവര്‍ വാഹന പ്രേമത്തിന്‍റെ പേരില്‍ സെക്കന്‍റ് ഹാന്‍ഡ് ആഡംബര കാറുകള്‍ വാങ്ങുമ്പോള്‍ ഫഹദിന്‍റെ നേട്ടങ്ങള്‍ പുതുപുത്തന്‍ തന്നെ.

Advertisment