/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് കലാകാരന്മാർക്കായി കഴിഞ്ഞദിവസമാണ് കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സ് രൂപീകരിച്ചത്. ദുൽഖർ സൽമാൻ ഫാമിലി അഥവാ ഡിക്യുഎഫ് എന്നാണ് കമ്യൂണിറ്റിക്ക് പേര് നൽകിയിരിക്കുന്നത്.
സംവിധായകനും കട്ടൻ വിത്ത് ഇമ്മട്ടി അവതാരകനുമായ ടോം ഇമ്മട്ടിയാണ് ഇതിന്റെ ക്രിയേറ്റീവ് ഡയറക്ടർ. യുട്യൂബിൽ നിരവധി ആരാധകരുള്ള പരിപാടിയാണ് മാറ്റിനി ലൈവ് യുട്യൂബ് ചാനലിലെ കട്ടൻ വിത്ത് ഇമ്മട്ടി. കഴിഞ്ഞദിവസം കൊച്ചിയിൽ വെച്ചു നടന്ന ചടങ്ങിൽ ഔദ്യോഗികമായി കമ്മ്യൂണിറ്റി പ്രവർത്തനം ആരംഭിച്ചു.
സണ്ണി വെയ്ൻ, സാനിയ ഇയ്യപ്പൻ, ബ്ലെസ്ലി, വിനി വിശ്വ ലാൽ, സോഹൻ സീനുലാൽ, നിത്യ മാമൻ, രാജേഷ് കേശവ്, ബാദുഷ, ഹാരിസ് ദേശം, ഹൈദരാലി, കൈലാസ് മേനോൻ, നിനിഷ്, സുലൈമാൻ കക്കാടൻ, നിവി, ലിയോ, ബംഗ്ലാൻ, റോണി മാത്യു, അനൂപ്, ആർ കെ രാഗേഷ്, ദേവിക, എ എം സിദ്ധിഖ്, ബോബി, വിനി, കിച്ചു ടെല്ലസ്, ജോമോൻ, അജിത്, സുനീഷ് തുടങ്ങിയ ഇരുപത്തഞ്ച് കലാകാരൻമാർക്ക് കമ്മ്യൂണിറ്റിയിൽ ആദ്യമായി അംഗത്വം നൽകുകയും ചെയ്തു. പതിനായിരം കലാകാരന്മാർക്ക് മാത്രമാണ് ഇതിൽ അംഗത്വം നൽകുന്നത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്