/sathyam/media/post_attachments/Ei2Jjsg3XhGY60iKd49B.jpg)
കൊച്ചി: മലയാളം വാർത്താ ചാനലുകളിൽ കടുത്ത പോര് തുടരുമ്പോഴും 27 ആം ആഴ്ചയിലും മുന്നേറ്റം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. പോയ ആഴ്ചയിൽ 92 പോയിന്റ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് മുന്നിലെത്തിയത്. 24 ന്യൂസാണ് രണ്ടാം രണ്ടാം സ്ഥാനത്ത്.
വലിയ പ്രതീക്ഷയോടെ റീലോഞ്ച് ചെയ്ത റിപ്പോർട്ടർ ടി വിക്ക് തങ്ങളുടെ ആദ്യ ആഴ്ചയിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. 2.20 പോയിന്റ് മാത്രമാണ് റിപ്പോർട്ടറിന് നേടാനായത്.
മനോരമ ന്യൂസ് - 55 പോയിന്റ്, മാതൃഭൂമി ന്യൂസ് - 48, കൈരളി ന്യൂസ് - 21, ജനം ടിവി - 19, ന്യൂസ് 18 കേരള - 15
മീഡിയ വണ്‍ - 15 എന്നിങ്ങനെയാണ് തുടർ സ്ഥാനങ്ങൾ.
കഴിഞ്ഞയാഴ്ച അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ജനം ടിവിയെ പിന്തള്ളി പാർട്ടി ചാനലായ കൈരളി ന്യൂസ് അഞ്ചാം സ്ഥാനത്തേക്ക് വന്നു. ന്യൂസ് 18, മീഡിയാവൺ ചാനലുകൾക്ക് കാര്യമായ മാറ്റം ഉണ്ടാക്കാനായില്ല.
വാർത്താ ചാനലുകൾ എണ്ണം കൂടിയതോടെ സെക്കന്റുകളുടെ വ്യത്യാസത്തിൽ പോലും തങ്ങളാണ് ന്യൂസ് ബ്രേക്ക് ചെയ് ചെയ്തതെന്ന അവകാശവാദം ചാനലുകൾ ഉന്നയിക്കുന്നുണ്ടെങ്കിലും അതൊന്നും പ്രേക്ഷകരെ ബാധിക്കുന്നില്ലെന്നു തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് കാര്യമായ വെല്ലുവിളി ഉയർത്താൻ 24 ന്യൂസിന് പോലും കഴിഞ്ഞിട്ടില്ല.
പ്രഭാത വാർത്ത നേരത്ത് 24 ന്യൂസിനും അവതാരകൻ ശ്രീകണ്ഠൻ നായർക്കും വെല്ലുവിളി ഉയർത്താൻ ഡോ. അരുൺ കുമാർ രാവിലെ ആറു മണിക്ക് ചായകപ്പുമായി ഇറങ്ങിയെങ്കിലും അതും പ്രയോജനപ്പെട്ടില്ല. രാത്രി 9ന് അഞ്ച് എഡിറ്റർമാരെ ഒരുമിച്ചിരുത്തി ചർച്ച നടത്തിയിട്ടും റിപ്പോർട്ടറിന് ആദ്യ ആഴ്ച ശുഭകരമല്ല.
വിനോദ ചാനലുകളിൽ ഏഷ്യാനെറ്റ് ബഹുദൂരം മുന്നിലാണ്. ഫ്ലവേഴ്സ് ചാനലാണ് രണ്ടാം സ്ഥാനത്ത്. മഴവിൽ മനോരമ മൂന്നാം സ്ഥാനത്തും സീ കേരളം നാലാം സ്ഥാനത്തുമാണ്.