Advertisment

സാധാരണക്കാരിയില്‍ നിന്നും എന്നെയൊരു നടിയാക്കിയത് അവര്‍: രജിഷ വിജയന്‍

author-image
ഫിലിം ഡസ്ക്
New Update

ആദ്യ സിനിമയ്ക്കും അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും തന്റെ കരിയറിലുള്ള പങ്കിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് രജിഷ.

Advertisment

publive-image

ഒരു സാധാരണക്കാരിയില്‍ നിന്നും തന്നെ ഒരു നടിയെന്ന നിലയിലേക്ക് വളര്‍ത്തിയെടുത്തത് അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണെന്നാണ് രജിഷ പറയുന്നത്.

ആ സിനിമയുടെ കാസ്റ്റ് ആന്‍ഡ് ക്രൂ, അവരുടെ സപ്പോര്‍ട്ട് കൊണ്ട് മാത്രമാണ് അഭിനയത്തെ കുറിച്ച് ഞാന്‍ എന്തെങ്കിലും അറിഞ്ഞത്. എന്നെക്കൊണ്ട് ഒരു ആക്ടര്‍ ആവാന്‍ സാധിക്കുമെന്ന് ഞാന്‍ മനസ്സിലാക്കിയതും അതേ സപ്പോര്‍ട്ട് കൊണ്ടാണ്,’ രജിഷ ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ പറയുന്നു.

ഒരുപിടി മികച്ച സിനിമകളാണ് ഇനി രജിഷയുടേതായി പുറത്ത് വരാനുള്ളത്. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ജയ് ഭീമാ’ണ് ഇക്കൂട്ടത്തില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്നത്. ആസിഫ് അലി നായകനാവുന്ന ‘എല്ലാം ശരിയാവും’, കാര്‍ത്തി നായകനാവുന്ന തമിഴ് ചിത്രം ‘സര്‍ദാര്‍’ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക് ആയ ‘800’ എന്നിവയാണ് രജിഷയുടെ പുതിയ പ്രൊജക്ടുകള്‍.

film news
Advertisment