‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും'; ടൊവിനോയുടെ 2011-ലെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറല്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മിന്നൽ മുരളി’യിലൂടെ പാൻഇന്ത്യൻ സ്റ്റാറായി മാറുകയാണ് ടൊവിനോ തോമസ്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമാ താരമെന്ന നിലയിലുള്ള ടൊവിനോയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമമാണ് എന്ന് നിസംശയം പറയാനാകും.

അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെയും നേരിടേണ്ടി വന്ന വെല്ലുവിളികളുടെയും വ്യാപ്തി വ്യക്തമാക്കുന്ന പഴയൊരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’– 2011 ജൂണിൽ ടൊവിനോ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.

Advertisment