പ്രതീക്ഷിച്ച നിലവാരമില്ല! 150 കോടിയുടെ ബാഹുബലി സീരീസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിക്കുന്നു?

author-image
ഫിലിം ഡസ്ക്
New Update

publive-image

150 കോടി മുതൽ മുടക്കില്‍ ഒരുങ്ങുന്ന ബാഹുബലി സീരീസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രീകരണം കഴിഞ്ഞ ഭാഗം ഇഷ്ടപ്പെടാത്തതാണ് ഉപേക്ഷിക്കാനുള്ള കാരണം എന്നാണ് റിപ്പോർട്ടുകൾ.

Advertisment

രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരിസിന്റെ കഥ. ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത് മൃണാള്‍ താക്കൂറായിരുന്നു. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍. ബാഹുബലി ബിഫോർ ദ ബി​ഗിനിങ്ങ് എന്നായിരുന്നു സീരീസിന്റെ പേര്.

ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്‌ഷനും ശേഷമാണ് സീരീസ് ഉപേക്ഷിച്ചതായി വാർത്തകൾ വരുന്നത്. 2021 ജൂലൈയിൽ പുതിയ ടീം ജോലി ആരംഭിച്ചെങ്കിലും ആഗ്രഹിച്ച നിലവാരം കൈവരുന്നില്ലെന്ന് തോന്നിയതോടെ സീരീസ് ഉപേക്ഷിക്കുകയായിരുന്നു.

പുതിയ സംവിധായകനേയും താരങ്ങളേയും വച്ച് സീരിസ് വീണ്ടും ചിത്രീകരിക്കാനും നെറ്റ്ഫ്ലിക്‌സ് ആലോചിക്കുന്നുണ്ടെന്നാണ് സൂചന. 2018ലാണ് ഇത്തരമൊരു പ്രോജക്ട് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്. പഴയ രണ്ട് ബാഹുബലി ചിത്രത്തിലെയും ഭാഗങ്ങൾ ഉപയോഗിച്ച് ഈ പരമ്പരയുടെ ഒരു ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തുവിടുകയും ചെയ്തിരുന്നു.

Advertisment