വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തിൽ അപരിചിതരായ രണ്ടു പേർ നടത്തുന്ന യാത്രയും, ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളും! 90 ശതമാനവും യുഎഇയിൽ ചിത്രീകരിച്ച മലയാളം ത്രില്ലർ റോഡ് മൂവിയായ ടു മെന്നിന്റെ ടീസർ പുറത്ത്‌

author-image
ഫിലിം ഡസ്ക്
New Update

publive-image

90 ശതമാനവും യുഎഇയിൽ ചിത്രീകരിച്ച മലയാളം ത്രില്ലർ റോഡ് മൂവിയായ ടു മെന്നിന്റെ ടീസർ പുറത്തിറങ്ങി. നടൻ മോഹൻലാൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. സംവിധായകൻ എംഎ നിഷാദ്, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമ നിർമ്മിക്കുന്നത് ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ ആണ്.

Advertisment

publive-image

വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തിൽ അപരിചിതരായ രണ്ടു പേർ നടത്തുന്ന ഒരു യാത്രയും അതിലുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ മുഹൂർത്തകളുമാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്. മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഗൾഫ് പശ്ചാത്തലത്തിൽ ഒരു റോഡ് മൂവി വരുന്നത്.

രഞ്ജി പണിക്കർ, ബിനു പപ്പു, ലെന, സോഹൻ സിനുലാൽ, സാദിഖ്, സുധീർ കരമന, മിഥുൻ രമേഷ്, അനുമോൾ, ആര്യ, സുനിൽ സുഖദ, ധന്യ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

publive-image

മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും രചിച്ച 'ടു മെൻ' എന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് പ്രശസ്ത തെന്നിന്ത്യൻ സിനിമാട്ടോഗ്രാഫർ സിദ്ധാർത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകുന്നു. എഡിറ്റർ വി സാജൻ.

Advertisment