വീഗന്‍ ഡയ്റ്റ് ബോധവല്‍ക്കരണവുമായി മില്യണ്‍ ഡോളര്‍ വീഗന്‍ കേരളത്തില്‍

New Update

publive-image

Advertisment

കൊച്ചി: വീഗന്‍ എന്നാല്‍ ഒരു പുതിയ വിപ്ലവമാണ്. പക്ഷേ ഇന്ത്യക്കാര്‍ക്കിത് പുത്തരിയൊന്നുമല്ല. വിദേശ രാജ്യങ്ങളില്‍ ഇപ്പോഴിത് ജനപ്രിയമായിരിക്കുകയാണ്. വീഗന്‍ (വെജിറ്റേറിയന്‍) എന്നാല്‍ മൃഗങ്ങളില്‍ നിന്നെടുക്കുന്ന ഭക്ഷ്യവസ്തുക്കളോയോ മാംസമോ പാലോ തൈരോ തേനോ മൃഗത്തൊലിയോ ഭക്ഷ്യവസ്തുവായി കരുതുകയില്ലെന്നാണ് അര്‍ത്ഥമാകുന്നത്. മൃഗങ്ങള്‍ നമ്മുടെ സുഹൃത്തുക്കളാണ് നാം അവര്‍ക്കൊപ്പം ജീവിക്കാന്‍ ശീലിക്കുകയാണ് വേണ്ടത്. നാടിന്റെ തനതു വസ്തുക്കള്‍ ഉപയോഗിക്കുകയെന്നതും ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യമാണ്.

4 ഭൂഖണ്ഡങ്ങളിലെ 8 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയായ മില്യണ്‍ ഡോളര്‍ വീഗന്‍ കേരളത്തിലെ ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജുമായി സഹകരിച്ച്, രുചികരമായ സസ്യഭക്ഷണം കൊണ്ട് അവരുടെ നിരവധി താമസക്കാര്‍ക്ക് പുഞ്ചിരി സമ്മാനിക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിനോദ് കഫേ, ഏതാനും വര്‍ഷങ്ങളായി പരമ്പരാഗത കേരളീയ വിഭവങ്ങളുടെ വീഗന്‍ പതിപ്പുകള്‍ വിളമ്പുന്നു, രണ്ട് മാസത്തെ പങ്കാളിത്തത്തിന് തുടക്കം കുറിക്കാന്‍ അവര്‍ പ്രശസ്തരായ വീഗന്‍ ബിരിയാണി, വീഗന്‍ ബീഫ് പറോട്ട തയ്യാറാക്കി.

publive-image

വീഗന്‍ ഡയറ്റിന്റെ ഗുണങ്ങളെക്കുറിച്ച് യുവാക്കളെ പഠിപ്പിക്കാന്‍ ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നുയെന്ന് മില്യണ്‍ ഡോളര്‍ വീഗന്റെ ഇന്ത്യ കാമ്പെയ്ന്‍ മാനേജര്‍ ദര്‍ശന മുജുംദാര്‍ പറയുന്നു
'നമുക്ക് നമ്മളെത്തന്നെ സംരക്ഷിക്കാനും, ഭാവി തലമുറകളെ സംരക്ഷിക്കാനും, നമ്മുടെ കുട്ടികളെ സംരക്ഷിക്കാനും, നമ്മുടെ കുടുംബങ്ങളെ സംരക്ഷിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, മറ്റ് മൃഗങ്ങളെ സംരക്ഷിക്കാനും അവയെ ചരക്കായി പരിഗണിക്കാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്,' ന്യൂറോളജിസ്റ്റും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. അക്തര്‍ പറയുന്നു.

Advertisment