ന്യൂസ് ഡെസ്ക്
Updated On
New Update
വിപണിയിൽ ലഭിക്കുന്ന തണ്ണിമത്തന് പുറമേ ഇളംപച്ചനിറത്തിലുള്ള തമിഴ്‌നാടൻ തണ്ണിമത്തൻ എത്തിത്തുടങ്ങി. ജലാംശം കൂടുതലുള്ള പഴങ്ങൾക്കാണ് ഇപ്പോൾ ഡിമാൻഡ്. അതിനാൽ ഓറഞ്ചും വിപണിയിൽ സജീവമായിരുന്നു. ഓറഞ്ചിന്റെ സീസൺ അവസാനിക്കാറായതോടെയാണ് തമിഴ്‌നാടൻ തണ്ണിമത്തൻ വിപണിയിലെത്തിയിരിക്കുന്നത്.
Advertisment
കർണാടകയിൽനിന്നുള്ള കടുംപച്ചനിറത്തിലുള്ള കിരൺ തണ്ണിമത്തനാണ് നിലവിൽ വിപണിയിൽ കൂടുതലുള്ളത്. ഇതിന് 40 രൂപയാണ് കിലോയ്ക്ക് വില. സാമാന്യം വലിപ്പം കുറഞ്ഞതും മധുരം കൂടുതലുള്ളതുമാണ് കിരൺ. മഞ്ഞനിറത്തിലുള്ള തണ്ണിമത്തനും വിപണിയിലുണ്ട്.