ബിസ്‌കറ്റിൽ ദ്വാരങ്ങൾ എന്തിന്? കാരണമിങ്ങനെ

author-image
admin
Updated On
New Update

publive-image

Advertisment

പല നിറങ്ങളിലും ആകൃതിയിലും രുചിയിലുമുള്ള ബിസ്‌കറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ചില ബിസ്‌കറ്റുകളിൽ ചെറിയ ദ്വാരങ്ങൾ കണ്ടിട്ടുണ്ടാകും. ഉദാഹരണത്തിന് 50-50 പോലുള്ള ബിസ്‌ക്കറ്റുകൾ ശ്രദ്ധിച്ചാൽ മനസിലാകും. എന്തിനാണ് ഈ ബിസ്‌കറ്റുകൾക്ക് ചെറിയ സുഷിരങ്ങൾ എന്ന് അറിയാമോ?

ഡോക്കർ ഹോളുകൾ എന്നാണ് ഇത്തരം സുഷിരങ്ങളെ അറിയപ്പെടുന്നത്. ഡോക്കർ ഹോളുകൾ ബിസ്‌ക്കറ്റിന്റെ നിർമ്മാണവുമായും രൂപകൽപ്പനയുമായും ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ബേക്ക് ചെയ്യുന്ന സമയത്ത് വായു സുഗമമായി കടന്നു പോകാനും ബ്രെഡ് വലുതാകുന്നത് പോലെ വികസിക്കാതിരിക്കാനുമാണ് ഈ ഹോളുകൾ ഇടുന്നത്.

ഇത്തരം ബിസ്‌ക്കറ്റുകൾ പാകം ചെയ്യുന്നതിനായി മാവും പഞ്ചസാരയും ഉപ്പും ചേർത്ത മിശ്രിതം ഷീറ്റ് പോലുള്ള ട്രേയിൽ വിതറുകയും ബേക്ക് ചെയ്യുന്നതിന് മുൻപായി ഒരു മെഷീന് കീഴിൽ വെയ്‌ക്കുകയുമാണ്. ഈ മെഷീനാണ് ബിസ്‌കറ്റിന് സുഷിരങ്ങൾ നൽകുന്നത്.

ബിസ്‌കറ്റ് മിശ്രിതം തയ്യാറാക്കുമ്പോൾ അതിൽ വായുവും കലർന്നിട്ടുണ്ടാകും. ഇത് കുമിളകൾ രൂപപ്പെടാൻ കാരണമാകുന്നു. ഈ കുമിളകൾ ബിസ്‌ക്കറ്റിന്റെ ബേക്കിംഗിനേയും ബാധിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനായാണ് ചില ബിസ്‌കറ്റുകളിൽ സുഷിരം കാണുന്നത്.

Advertisment