അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ അൽഷിമേഴ്‌സിനെ നേരിടാൻ സഹായിക്കുമെന്ന് ഗവേഷകർ. എഡിഎച്ച്ഡി രോഗികളിൽ ഉപയോഗിക്കുന്ന നോറാഡ്‌റെനെർജിക് മരുന്നുകൾ അൽഷിമേഴ്‌സ് ചികിത്സയ്ക്കായി എങ്ങനെ ഉപയോഗിക്കാമെന്ന് ഗവേഷകർ വിശകലനം ചെയ്തു. ഈ മരുന്നുകൾ മസ്തിഷ്കവ്യവസ്ഥയുടെ ഒരു ചെറിയ ഭാഗമായ ലോക്കസ് കോറൂലിയസ് ഉള്ള നോറാഡ്‌റെനെർജിക് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.
/sathyam/media/post_attachments/KG227tpqlK4oi0I3c0dt.png)
പഠനം, ശ്രദ്ധ, മെമ്മറി എന്നിവ ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഭാ​ഗമാണ്. തലച്ചോറിൽ സന്ദേശങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന നോറാഡ്രിനാലിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് ഇതിനെ നിയന്ത്രിക്കുന്നത്. അൽഷിമേഴ്‌സിന് പുറമേ, എഡിഎച്ച്ഡി, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മറ്റ് രോഗങ്ങളും നോറാഡ്‌റെനെർജിക് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും ഇത് ഉപയോ​ഗിക്കാനാകും. ഈ രോഗങ്ങൾക്കും നോറാഡ്‌റെനെർജിക് ചികിത്സകൾ നിർദ്ദേശിക്കപ്പെടുന്നുണ്ട്. 19 പഠനങ്ങൾ ഇത് സംബന്ധിച്ച് ​ഗവേഷകർ നടത്തി. 1,800-ലധികം രോഗികളുടെ ഡാറ്റ സ്കാൻ ചെയ്തു. എഡിഎച്ച്ഡി, വിഷാദരോഗം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വിവിധ തരം മരുന്നുകലെ കുറിച്ചും ​ഗവേഷണം നടത്തിയിട്ടുണ്ട്.
അൽഷിമേഴ്‌സ് ബാധിച്ചവരുടെ ചിന്തയും ധാരണയും മെച്ചപ്പെടുത്താൻ ഈ മരുന്നുകൾ സഹായിക്കുമെന്നാണ് കണ്ടെത്തൽ. പക്ഷേ, പ്രത്യേക മെമ്മറി ഫംഗ്‌ഷനുകൾ, എക്‌സിക്യൂട്ടീവ് ഫംഗ്‌ഷനുകൾ, വിഷ്വോസ്‌പേഷ്യൽ കഴിവുകൾ എന്നിവയുടെമെച്ചപ്പെടുത്താൻ സഹായകമല്ല. അൽഷിമേഴ്‌സ് ബാധിച്ച ചില രോഗികളിൽ ശരിയായ രീതിയിൽ മരുന്നിന്റെ ഡോസ് ഉപയോഗിച്ചാൽ നോറാഡ്‌റെനെർജിക് ഫലപ്രദമാകുമെന്ന് ​ഗവേഷകർ പറയുന്നു. മരുന്നുകൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. പക്ഷേ അവയുടെ ഉപയോഗം ആസക്തി, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഈ മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെട്ടാൽ അവ മസ്തിഷ്ക വ്യത്യാസം , ഭ്രാന്ത്, ഭ്രമാത്മകത തുടങ്ങിയ മാനസിക രോഗങ്ങൾക്ക് കാരണമാകുമെന്നതും ശ്രദ്ധേയമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us